വിവിധ തരം ജീവജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. നമുക്ക് അറിയുന്നതും അറിയാത്തതുമായ എത്രയെത്ര പക്ഷിമൃഗാദികളാണ് ചുറ്റുമുള്ളത്. പലതിനെയും നാം അറിയുന്നത് സമൂഹ മാദ്ധ്യമങ്ങൾ വഴിയായിരിക്കും. അത്തരത്തിൽ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കു വെച്ചിരിക്കുന്ന ഒരു അണ്ണാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ലൈറലായി കൊണ്ടിരിക്കുന്നത്.
ഒരു അണ്ണാന്റെ ചിത്രത്തിന് എന്താ ഇത്ര പ്രത്യേകത എന്നാവും നിങ്ങൾ ഇപ്പോൾ കരുതിയിട്ടുണ്ടാവുക. എന്നാൽ അങ്ങനെ കരുതാൻ വരട്ടെ! ലോകത്തിലെ ഏറ്റവും വലുതും ഇന്ത്യയിൽ അധികം കാണപ്പെടാത്തതുമായ അണ്ണാനാണിത്. പശ്ചിമബംഗാളിലെ ബക്‌സയിൽ നിന്നുമുള്ള ഈ ചിത്രം നിരവധി ആളുകളെ ആണ് ഇതിനകം ആകർഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അണ്ണാൻ വിഭാഗങ്ങളിലൊന്നായ ഇതിനെ നിങ്ങൾക്കറിയാമോ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് നിരവധി കമന്റുകളും ലഭിച്ചു. മലബാർ ജയന്റ് സ്‌ക്വിറലാണ് ഇതെന്ന കമന്റുകളാണ് ചിത്രത്തിന് കൂടുതലായി ലഭിച്ചത്.















