മുംബൈ: 53-കാരനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. താനയിലെ കാസാര സ്റ്റേഷനിലായിരുന്നു നടക്കുന്ന അപകടം. ദിലീപ് സണ്‍വാനെ ആണ് മരിച്ചത്. ദാരുണാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പതിയെ നീങ്ങിയിരുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലുള്ള വിടവിലൂടെ ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ജവാന്റെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി.
എല്‍ടിടി കാണ്‍പൂര്‍ എക്‌സ്പ്രസ് കാസാര സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ രാവിലെയായിരുന്നു അപകടം. കോണ്‍സ്റ്റബിള്‍ ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ട്രെയിനിലെ യാത്രക്കാരില്‍ ഒരാള്‍ സഹായത്തിനായി വിളിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ മറ്റൊരു കോച്ചിലേക്ക് പോകാനുള്ള തിടുക്കത്തിലായിരുന്നു അപകടമുണ്ടായത്.ആര്‍പിഎഫ് ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.
Mumbai: A 53-year-old Railway Protection Force head constable was run over by a train at Kasara Station in Thane district on Sunday morning. A CCTV footage of the incident has surfaced on the internet which shows the tragic moments when the jawan slipped down on the track in the… pic.twitter.com/wNZm8koVL1
— Free Press Journal (@fpjindia) August 14, 2023
“>
Comments