ന്യൂഡൽഹി : തന്റെ ഔദ്യോഗിക വസതിയുടെ ജനൽ ചില്ല് അജ്ഞാതർ എറിഞ്ഞ് തകർത്തതായി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി . ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിന്റെ ചില്ല് ആരോ തകർത്തതായി അസദുദ്ദീൻ ഒവൈസിയുടെ ബംഗ്ലാവിൽ ഉണ്ടായിരുന്ന കെയർടേക്കറാണ് പരാതിപ്പെട്ടത് . ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അശോക റോഡിലെ 34ലെ അസദുദ്ദീൻ ഒവൈസിയുടെ വീടിന്റെ ജനൽ ചില്ലാണ് തകർന്നത് . ‘ നായ അകത്തു നിന്ന് കുരയ്ക്കാൻ തുടങ്ങിയപ്പോൾ പുറത്തേക്ക് പോയി നോക്കി . ജനലിന്റെ ചില്ല് തകർത്തതായി കണ്ടെത്തി. ചുറ്റും ഏറെ തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല.‘ ഇങ്ങനെയാണ് ഒവൈസിയുടെ ബംഗ്ലാവിലെ ജോലിക്കാരൻ രോഹിത് പറഞ്ഞത്.
ഞാൻ നാല് തവണ എംപിയായതാണ്, കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ എന്റെ വീടിന് നേരെ കല്ലെറിയുന്നു. അതിന്റെ ഫലം രാജ്യം അത്ര നന്നാകില്ല.- എന്നാണ് ഒവൈസി പ്രതികരിച്ചത് .
Comments