ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

Published by
Janam Web Desk

ന്യുഡൽഹി: 77-ാം സ്വാതന്ത്ര്യദിന നിറവിലാണ് രാജ്യം. രാവിലെ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കേന്ദ്ര മന്ത്രിമാർ, നയതന്ത്രവിദഗ്ധർ, ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികൾ തുടങ്ങി നിരവധി പേരുടെ സാന്നിധ്യമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാർ, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയവരുടെ സാന്നിധ്യം ചെങ്കോട്ടയിലുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭാവം ചടങ്ങിലുണ്ടായിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്ന ചടങ്ങിൽ നിരവദി പേർ പങ്കെടുത്തെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷനായി മാറ്റിവെച്ചിരുന്ന കസേര ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കാഴ്ച തികച്ചും അഭംഗി സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ അസാന്നിധ്യത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ഉയരുന്നത്. പാർട്ടി നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ഉടൻ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ പുറത്തുവിട്ടില്ല.

Share
Leave a Comment