പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിൻ വാർ’. കൊറോണ വൈറസ് പ്രതിസന്ധിയിൽ ലോകമെമ്പാടും തകർന്നപ്പോൾ വാക്‌സിൻ കണ്ടുപിടിച്ച് ലോകം മുഴുവൻ മരുന്നെത്തിച്ച് ഇന്ത്യൻ വാക്‌സിൻ വിജയത്തിന്റെ കഥയാണ് ദി വാക്‌സിൻ വാർ പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊവാക്സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ‘ദി വാക്‌സിൻ വാർ’ പറയുന്നതെന്ന് ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരുന്നു. ചിത്രം സെപ്‍തംബര്‍ 28നാണ് റിലീസ് ചെയ്യുക.
സിനിമയിൽ പല്ലവി ജോഷി, നാനാ പടേകര്‍, റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കപൂര്‍ എന്നിവരാണ് വേഷമിടുന്നത്. അഗ്നിഹോത്രിയുടെ നിർമ്മാണ കമ്പനിയായ അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ഉൾപ്പടെ 11 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Comments