‘വീട്ടിൽ ആകെയുണ്ടായിരുന്ന സ്ത്രീക്ക് അസുഖം വന്നു, അവൾ ജോലികളുടെ തിരക്കിൽ ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ വീടു മുഴുവൻ ഓടി നടന്നവളായിരുന്നു. അവർ അവളെ ഒരു വീൽച്ചെയറിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്ന് അവൾ പറഞ്ഞൂ വിടൂ എന്നെ വിടൂ അതാ പരിപ്പു കരിഞ്ഞ മണം വരുന്നു’. മാധവിക്കുട്ടിയുടെ കോലാട് എന്ന ചെറുകഥയിലെ വരികളാണിവ. തന്റെ കുടുംബത്തിനും മക്കൾക്കുവേണ്ടി ജീവൻ ത്യജിക്കുന്ന മാതൃസ്‌നേഹത്തിന്റെ നേർകാഴ്ചകൾ വരച്ചുകാട്ടുന്ന ചിത്രങ്ങൾ ആധുനിക കാലഘട്ടത്തിൽ സമൂഹ മാദ്ധ്യമങ്ങളിലും ഉടനീളം കാണാൻ സാധിക്കും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. അമ്മ എന്നും ‘അമ്മ’ തന്നെയാകുന്നു. അത്തരത്തിൽ സമൂഹ മാദ്ധ്യമ ഉപയോക്താക്കളെ കണ്ണീരിലാഴ്‌ത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
View this post on Instagram
പുഴയിൽ നീന്തുന്ന തന്റെ കുഞ്ഞിനെ വേട്ടയാടാൻ വരുന്ന മുതലയ്‌ക്ക് സ്വയം ബലിയാടാവേണ്ടി വരുന്ന അമ്മ മാനിന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്തെ കണ്ണീരിലാഴ്‌ത്തിയത്. കുഞ്ഞിനെ ലക്ഷ്യമാക്കി വരുന്ന മുതലയെ ദൂരെ നിന്നും കണ്ട അമ്മ മാൻ അതിവേഗത്തിൽ നീന്തി മുതലയ്‌ക്ക് ആദ്യം പിടികൂടാവുന്ന തരത്തിൽ എത്തുകയായിരുന്നു. ഈ കാര്യങ്ങളൊന്നും കുഞ്ഞുമാൻ അറിഞ്ഞില്ല. തന്റെ അമ്മ മുതലയ്‌ക്ക് ഭക്ഷണമായ ശേഷമാണ് ചുറ്റും നടക്കുന്ന കാര്യങ്ങൾ അവൻ അറിയുന്നത്. മാതൃസ്‌നേഹത്തിന്റെ വൈകാരിക ദൃശ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.















