ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞർ എത്തരത്തിലാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും വികസന പാതയിൽ അവർ നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തത്. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞർ എങ്ങനെയാണ് ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നൽകുന്നതെന്ന് വിശദീകരിക്കുകയായിരുന്നു.
‘രാജ്യത്തിന്റെ പുരോഗതിയിൽ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്. സിവിൽ ഏവിയേഷനിൽ ഏറ്റവുമധികം പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്ന് അഭിമാനത്തോടെ പറയാം. വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യം ജി20 രാജ്യങ്ങളും അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ട്.’-പ്രധാനമന്ത്രി മോദി പറഞ്ഞു.
ചാന്ദ്ര ദൗത്യത്തിൽ നേരിട്ട് പങ്കാളികളായ 54 വനിതാ എഞ്ചിനയർമാർ അല്ലെങ്കിൽ ശാസ്ത്രജ്ഞരുണ്ടെന്ന് ഐഎസ്ആർഒ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകൾ നൽകി വരുന്ന മഹത്തായ സംഭവാനകൾക്ക് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇതിന് പുറമേ പ്രധാനമന്ത്രി യുവ ജനതയെ അഭിനന്ദിക്കുകയും പുതുതലമുറയിൽ പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞു.
Comments