പൂനെ: മുണ്ഡ്വയിലെ ഒരു ക്ലബ്ബിൽ നടന്ന സംഗീത നിശക്കിടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ യുക്രേനിയൻ ഗായിക ഉമാ ശാന്തിക്കെതിരെ പൂനെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഒരു ക്ലബിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഗായികയുടെ ഇത്തരത്തിലെ പ്രവൃത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹവൽദാർ താനാജി ദേശ്മുഖ് കൊറേഗാവ് പാർക്ക് പോലീസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
സംഭവത്തിൽ ഉമാ ശാന്തിക്കും സംഘാടകനായ കാർത്തിക് മൊറിനെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും സീനിയർ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. ഇരുകൈകളിലും ത്രിവർണ പതാക കൈയ്യിൽ പിടിച്ച് ശാന്തി വേദിയിൽ നൃത്തം ചെയ്യുകയും പിന്നീട് പതാകകൾ സദസ്സിന് നേരെ എറിയുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.
യുക്രേനിയൻ ബാൻഡായ ശാന്തി പീപ്പിളിലെ പ്രധാന ഗായികയാണ് ഉമാ ശാന്തി. ഇന്ത്യാ പര്യടനത്തിനിടയിൽ, ശാന്തി പീപ്പിള്‍ ബാൻഡ് ഇതിനകം ബെംഗളൂരുവിലും ഭോപ്പാലിലും കഴിഞ്ഞയാഴ്ച പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2022 ഒക്ടോബർ ഒന്നിന് ശേഷം ഇത് രണ്ടാം വട്ടമാണ് ഉമാ ശാന്തി പൂനെയില്‍ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
Pune : Controversy Erupts As Singer Disrespects National Flag During Performance During A Pre-Independence Day Celebrations In A Musical Concert . Pune Police Files Case Against Singer and Organiser. #Singer #NationalFlag #UmaShanti #Pune #ViralVideo https://t.co/hRd1BtXqLC pic.twitter.com/AcPEcLsXSF
— Pune Pulse (@pulse_pune) August 15, 2023
Comments