അബുദാബി: ലോകാത്ഭുതങ്ങളിൽ ഒന്നായ ബുർജ് ഖലീഫ ത്രിവർണ്ണ പതാകയുടെ നിറങ്ങളിൽ പ്രകാശിച്ചു. ഭാരതമാതാവിന് സ്വാതന്ത്ര്യദിനാശംസകൾ, ഇന്ത്യ യുഎഇ സൗഹൃദം നീണാൾ വാഴട്ടെ എന്നീ സന്ദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ബുർജ് ഖലീഫ ഇന്ത്യൻ സ്വതന്ത്ര്യദിനത്തിൽ പ്രകാശിച്ചത്.
‘ഹർ ഘർ തിരംഗ’, ‘ജയ് ഹിന്ദ്’ എന്നീ മുദ്രാവാക്യങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രവും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു.
‘ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുമായുള്ള യുഎഇയുടെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തും. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതായിരിക്കും’ ഷെയ്ഖ് മുഹമ്മദ് ബിൻ ട്വിറ്ററിൽ കുറിച്ചു.
Comments