ഭോപ്പാൽ : കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ് . നിലവിൽ മധ്യപ്രദേശിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന .
” ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും കൂട്ടമാണ് ബജ്‌റംഗ്ദൾ. ഈ രാജ്യം എല്ലാവരുടെയും സ്വന്തമാണ് . രാജ്യത്ത് സമാധാനം സ്ഥാപിക്കുക, അത് വികസനത്തിലേക്ക് നയിക്കും. ബജ്‌റംഗ്ദളിനെ ഞങ്ങൾ നിരോധിക്കില്ല . ബജ്‌റംഗ്ദളിലും നല്ലവരുണ്ടാകാം‘ ദിഗ്‌വിജയ് സിംഗ് പറഞ്ഞു . നേരത്തേ കർണാടകയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രസ്താവന വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Comments