ഇരപിടിക്കനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്ന കുരങ്ങന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്പതോളം കുരങ്ങന്മാരാണ് പുള്ളിപ്പുലിയെ ഓടിച്ചിട്ട് അക്രമിക്കുന്നത്.
ലേറ്റസ്റ്റ് സൈറ്റിംഗ്സ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത് സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് വിവരം. എന്നാണ് സംഭവമെന്ന് വ്യക്തമല്ലെങ്കിലും വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാറിലിരുന്ന പകര്‍ത്തുന്ന വീഡിയോയില്‍ ദൃശ്യമാകുന്നത് കാടിന് നടുവിലാണ് സംഭവമെന്നാണ്. റോഡിന് സമീപത്തെ പൊന്തക്കാട്ടിലൂടെ പതുങ്ങിയെത്തുന്ന പുലി റോഡില്‍ ചില കുരങ്ങന്മാരെ കാണുന്നു. പിന്നാലെ നിമിഷം പാഴാക്കാതെ ഇവയെ വേട്ടയാടാന്‍ ചാടിവിഴുന്നു.
എന്നാല്‍ പുള്ളിപ്പുലിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് പൊടുന്നനെ അമ്പതോളം കുരങ്ങന്മാര് പുള്ളിപ്പുലിയെ ആക്രമിക്കാന്‍ എത്തുകയായിരുന്നു. കുരങ്ങന്മാരുടെ കടിയേറ്റ് ഗത്യന്തരമില്ലാതായതോടെ പുള്ളിപ്പുലി പാഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
Comments