കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആസൂത്രിതമെന്ന് സംശയവുമായി പോലീസ്. ട്രെയിനിൽ അസ്വാഭാവികത തോന്നിക്കുന്ന എഴുത്ത് കണ്ടെത്തിയിരുന്നു. ട്രെയിൻ കല്ലേറുണ്ടായതിന് ഒരാഴ്‌ച്ച മുമ്പാണ് കണ്ണൂർ-മംഗളൂരു പാസഞ്ചറിൽ ഇത് കണ്ടെത്തിയത്. സംഭവത്തിൽ കാസർകോട് എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ഇന്നലെ കണ്ണൂർ തലശ്ശേരിയിൽ വച്ച് വന്ദേഭാരത് ട്രെയിന് നേരെയും കല്ലേറ് നടന്നിരുന്നു. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. കണ്ണൂരിൽ മൂന്ന് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയാണ് കല്ലേറ് ഉണ്ടായത്.
Comments