കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്; നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണിത്: നീ​രജ് മാധവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്; നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണിത്: നീ​രജ് മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

തന്റെ കഴിവിനനുസരിച്ചിട്ടുള്ള അവസരങ്ങൾ കിട്ടുന്നില്ല എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ടെനന്ന് നടൻ നീ​രജ് മാധവ്. പടിയായി ഉയര്‍ന്നുവരുമ്പോഴും കൂടുതല്‍ മികച്ചതാക്കണം എന്നൊരു തോന്നലാണ് ഉണ്ടായിട്ടുള്ളത്. അത് കിട്ടാതെ വന്നപ്പോഴാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും നീരജ് മാധവ് പറയുന്നു. പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരം പറഞ്ഞത്.

‘ആദ്യ സിനിമയില്‍ വെറും രണ്ട് സീനിലാണ് എന്റെ മുഖം കാണുന്നത്. അവസരങ്ങള്‍ കിട്ടണമെങ്കില്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടി പടിയായി ഉയര്‍ന്നു വരാന്‍ ആണ് നോക്കിയത്. കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലാണ് മുംബൈയില്‍ നിന്ന് ഒരു കോള്‍ വരുന്നത്. ഫാമിലി മാന്‍ എന്ന സീരീസിന് വേണ്ടിയായിരുന്നു അവര്‍ വിളിച്ചത്. മനോജ് വാജ്പേയ്, രാജന്‍- ഡി.കെ എന്നിവരോടൊപ്പമാണെന്നും അവര്‍ പറഞ്ഞു. മറ്റൊന്നും എനിക്ക് അറിയേണ്ടിയിരുന്നില്ല. ഞാന്‍ ഓക്കേ പറഞ്ഞു. മികച്ചതാവാന്‍ സാധിക്കുന്നത് കൂടുതല്‍ ആളുകള്‍ തെരെഞ്ഞെടുക്കാത്ത വഴികള്‍ എടുക്കുമ്പോഴാണ്.

ആർഡിഎക്സിൽ ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ ഞാന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണ് ഇത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത്.

ഒരു ഫൈറ്റ് മൂവി ചെയ്യാനമുള്ള എക്‌സൈറ്റ്‌മെന്റ് നേരത്തേ ഉണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍ഡിഎക്‌സ്.’- നീരജ് മാധവ് പറഞ്ഞു.

ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയിൻ നി​ഗം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആര്‍ഡിഎക്സ് ഓണത്തിനാണ് തിയേറ്ററില്‍ എത്തുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ആർഡിഎക്സ്. മലയാളസിനിമയെ ലോകസിനിമയ്‌ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി, കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്‌സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.

Tags: NEERAJ MADHAVSUBrdx
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies