ചെന്നെെ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പദയാത്ര 20-ാം ദിവസത്തിലേക്ക്. ‘എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്ര കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെത്തി. കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം ആയിരകണക്കിന് ആളുകൾ പദയാത്രയിൽ അണിനിരക്കുന്നു.
இன்றைய #EnMannEnMakkal பயணம், எப்போதும் தேசியத்தின் பக்கமே நிற்கும் மகத்தான குமரி மக்கள் மத்தியில், பெரும் சிறப்புடன் நடந்தேறியதில் மகிழ்ச்சி.
நாகராஜா கோவில், திருவட்டாறு ஆதிகேசவப் பெருமாள் கோவில் சிவராத்திரி ஓட்டம் என என சைவமும் வைணவமும் செழித்தோங்கும் மண் குமரி மண். கர்மவீரர்… pic.twitter.com/FyxAtE9sxo
— K.Annamalai (@annamalai_k) August 18, 2023
രാമേശ്വരത്ത് നിന്നും ആരംഭിച്ച ആറ് മാസം നീണ്ടുനിൽക്കുന്ന പദയാത്ര ജൂലൈ 28 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്തത്. ഡിഎംകെ സർക്കാരിന്റെ അഴിമതി തുറന്നുകാട്ടാനും ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിന്റെയും ഭാഗമായാണ് പദയാത്ര.
200 ദിവസത്തോളം നീണ്ടുനിൽക്കുന്ന പദയാത്ര സംസ്ഥാനത്തെ 39 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 249 നിയമസഭാ മണ്ഡലങ്ങളിലുടെയും കടന്നുപോകും. ഗ്രാമപ്രദേശങ്ങളിൽ കാൽനടയായും നഗരങ്ങളിൽ വാഹന ജാഥയായുമാണ് പദയത്ര സഞ്ചരിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 11 ന് പദയാത്ര സമാപിക്കും.
Comments