യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സഹായകമാണ് ഐആർസിടിസി. വളരെ കുറഞ്ഞ ചെലവിൽ ലോകചുറ്റാൻ അവസരം നൽകുന്നവാണ് ഭാരത് ഗൗരവ് ട്രെയിനുകൾ. യാത്രക്കാർക്കായി നിരവധി പാക്കേജുകളാണ് റെയിൽവേ നടപ്പിലാക്കുന്നത്. അത്തരത്തിൽ പുത്തനൊരു പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി.
കാശി-ഗയ പവിത്ര പിൻ ദാൻ യാത്ര എന്ന ടൂർ പാക്കേജാണ് പുതിയതായി ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കൻഡ് ക്ലാസ് സി, തേർഡ് ക്ലാസ് എസി, സ്റ്റാൻഡേർഡ് ക്ലാസുകളിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാവുന്നതാണ്. ഗയ, ബനാറസ്, പ്രയാഗ് രാജ് എന്നിവിടങ്ങൾ സന്ദർശിക്കാം. എട്ട് പകലും ഏഴ് രാത്രിയും നീണ്ടു നിൽക്കുന്ന യാത്രയാണ് പാക്കേജിൽ നൽകിയിരിക്കുന്നത്.
Uphold the ancient traditions of our ancestors on the Kashi-Gaya Pavithra Pind Daan Yatra (SCZBG13) starting on 08.10.2023 from Secunderabad.
Book now on https://t.co/5Ae7UtJP3H#azadikirail @incredibleindia @tourismgoi @RailMinIndia @AmritMahotsav #BharatGaurav #IRCTC
— IRCTC Bharat Gaurav Tourist Train (@IR_BharatGaurav) August 16, 2023
സെക്കന്തരാബാദ്, കാസിപേട്ട്, ഖമ്മം, വിജയവാഡ, ഏലൂർ, രാജമുണ്ട്രി, സമൽക്കോട്ട്, പെൻഡുർത്തി, വിജയനഗരം, പലാസ, ബ്രഹ്മപൂർ, ഖുർദാ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ഭദ്രക്, ബാലസോർ എന്നിവിടങ്ങളായിരിക്കും ബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകൾ. ഇക്കോണമി ക്ലാസിൽ 13,900 രൂപയാണ് ടിക്കറ്റ് നിരക്ക്.
Comments