ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. സമൂഹ്യമാദ്ധ്യമങ്ങളിലൂടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ പുതിയ പദ്ധതി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ജി20 ഡിജിറ്റൽ ഇക്കണോമി യോഗത്തിൽ സംസാരിക്കുകയായിരുന്നു അശ്വനി വൈഷ്ണവ്.
‘സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ വേഗത്തിൽ പിടികൂടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. തട്ടിപ്പുകൾ നടത്തുന്നവരെ പിടികൂടാൻ
രണ്ട് ദിവസം മുൻപ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. സൈബർ തട്ടിപ്പുകളും മറ്റ് വഞ്ചനാപരമായ പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഉത്തമമായ തെളിവാണിത്. സാങ്കേതിക വിദ്യ ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഇന്ന് സാങ്കേതിക വിദ്യ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവർക്കും ലഭിക്കണം. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയെക്കുറിച്ചുള്ള ചർച്ചയാണ് ഇന്ന് നടന്നത്.’- അശ്വനി വൈഷ്ണവ് പറഞ്ഞു.
Comments