ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവിന് സമീപത്തെ ദാമോദര പൈ എന്ന വസ്ത്രശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ തീയണയ്‌ക്കാൻ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Comments