റിയാദ്: കോടികള്‍ക്ക് സ്വന്തമാക്കിയ ബ്രസീല്‍ താരം നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സൗദി ക്ലബ് അല്‍ ഹിലാല്‍.റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്തരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു പണം പൊടിച്ച ചടങ്ങ്. പി.എസ്.ജി വിട്ട താരം രണ്ട് വര്‍ഷത്തേക്കാണ് അല്‍ ഹിലാലുമായി കരാറൊപ്പിട്ടത്. 2,664 കോടി രൂപയാണ് പ്രതിഫലം. വെള്ളിയാഴ്ച രാത്രിയിലാണ് നെയ്മര്‍ റിയാദിലെത്തിയത്.
അറുപത്തിയെണ്ണായിരത്തിലധികം ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്രസീല്‍ താരത്തിന്റെ അവതരണം. കരിയറിലെ പുതിയൊരു അധ്യായം തുറക്കുന്നതില്‍ സന്തോഷമെന്നും അല്‍ ഹിലാലിനായി സാദ്ധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്മര്‍ ആരാധകര്‍ക്ക് വാക്ക് നല്‍കി. അടുത്ത വ്യാഴാഴ്ച അല്‍ റയീദിനെതിരാണ് നെയ്മറിന്റെ അരങ്ങേറ്റ മത്സരം.
മൊറോക്കോയുടെ ലോകകപ്പ് ഹീറോ യാസിന്‍ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയില്‍ നിന്നാണ് സൂപ്പര്‍ ഗോള്‍കീപ്പറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചത്.
സ്റ്റേഡിയവും ആരാധകരും ക്ലബിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞാണ് താരത്തെ വരവേറ്റത്. അല്‍ഹിലാല്‍ ടീമംഗങ്ങളും ക്ലബ് മാനേജ്‌മെന്റും ഇരുപക്ഷത്തും അണിനിരന്ന് പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മറിനെ സ്റ്റേഡിയത്തിനു നടുവില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിക്കുകയായിരുന്നു. 15 മിനിറ്റ് മാത്രമാണ് താരം വേദിയില്‍ ചെലവഴിച്ചത്.
Al Hilal’s new number 10 has arrived @neymarjr 🇧🇷🕺 #yallaRSL #RoshSaudiLeague pic.twitter.com/opqDBi2Vxc
— Roshn Saudi League (@SPL_EN) August 19, 2023
“>
NEYMAR JR IS BLUE! 💙💙💙
His full presentation, what an incredible atmosphere from the Al Hilal fans. pic.twitter.com/3671V6jIq2
— Brasil Football 🇧🇷 (@BrasilEdition) August 19, 2023
“>
Comments