എഞ്ചിനീയറിംഗ് അത്ഭുതം! എട്ടുവരി പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് നിതിൻ ഗഡ്കരി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഞ്ചിനീയറിംഗ് അത്ഭുതം! എട്ടുവരി പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ എലവേറ്റഡ് എട്ടുവരി പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ് വേയുടെ നിർമാണ മികവ് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു കേന്ദ്രമന്ത്രി എക്‌സിലൂടെ (ട്വിറ്റർ) പങ്കുവച്ചത്.

നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ് വേ. ദേശീയപാത 8ലെ ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.

Marvel of Engineering: The Dwarka Expressway! A State-of-the-Art Journey into the Future 🛣#DwarkaExpressway #PragatiKaHighway #GatiShakti pic.twitter.com/Qhgd77WatW

— Nitin Gadkari (@nitin_gadkari) August 20, 2023

നിലവിൽ എക്‌സ്പ്രസ് വേയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഹരിയാനയും തമ്മിലുള്ള കണക്ടിവിറ്റി വലിയ തോതിൽ വർദ്ധിക്കും. ദ്വാരകയിൽ നിന്ന് മാനേസറിലേക്കുള്ള യാത്രാ സമയം 15 മിനിറ്റും മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള സമയം 20 മിനിറ്റുമായി ചുരുങ്ങും. കൂടാതെ ദ്വാരകയിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 25 മിനിറ്റും മാനേസറിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 45 മിനിറ്റും ആയി മാറുമെന്ന് ഗതാഗതമന്ത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു. ദ്വാരകയിലുള്ള ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുമായുള്ള കണക്റ്റിവിറ്റിയും പദ്ധതിയിലൂടെ വർദ്ധിക്കും.

എക്‌സ്പ്രസ് വേയുടെ ഇരുവശങ്ങളിലും മൂന്നുവരി സർവീസ് റോഡുകളുമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് ലൈനുകളിൽ നിന്ന് ആവശ്യത്തിനനുസരിച്ചുള്ള എൻട്രി പോയിന്റുകളും നിർമ്മിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനായി രണ്ട് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈഫൽ ടവർ പണികഴിപ്പിക്കുന്നതിന് വേണ്ടി വന്നതിനേക്കാൾ മുപ്പത് മടങ്ങിലധികം സ്റ്റീൽ ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ, 20 ലക്ഷം ക്യൂബിക് മീറ്റർ സിമന്റ് കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. ബുർജ്ജ് ഖലീഫ പണിയാൻ ആവശ്യമായതിനേക്കാൾ ആറിരട്ടി കൂടുതലാണിത്.

Tags: nitin gadkariDwarka ExpresswayUnion Transport Minister
Share
Tweet
SendShare

More News from this section

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

Latest News

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies