ബാംങ്കോക്ക്: 15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തായലാൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര തിരിച്ചെത്തി.അദ്ദേഹത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് പേരാണ് ഡോൺ മുവാങ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. മുൻ പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി ഫ്യൂ തായ് പാർട്ടിയുടെ നേതാക്കളും മാധ്യമപ്രവർത്തകരും വിമാനത്താവളത്തിലെത്തിയപ്പോൾ കനത്ത സുരക്ഷ യാണ് ഒരുക്കിയിരുന്നത് . ഷിനവത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് അനുയായികൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള പാർലമെന്ററി വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 2014-ൽ തായ് ലാൻഡിൽ നടന്ന അട്ടിമറിയ്‌ക്ക് മുമ്പുള്ള അവസാനത്തെ ഫ്യൂ തായ് പ്രധാനമന്ത്രിയായിരുന്നു തക്സിൻ ഷിനവത്ര. മെയ് 14-നായിരുന്നു തായ് ലാൻഡിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പാർട്ടികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനുള്ള പദ്ധതിയിലാണ് ഫ്യൂ തായ് പാർട്ടി.
Comments