നവപൂജിത ആഘോഷങ്ങൾ പൂർണ്ണം; മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് രാം നാഥ് കോവിന്ദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവപൂജിത ആഘോഷങ്ങൾ പൂർണ്ണം; മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് രാം നാഥ് കോവിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 07:49 pm IST
ramnath kovind

ramnath kovind

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ 97-ാമത് നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ശാന്തിയും സമാധാനവും ആത്മീയ ഉണര്‍വും പകരാന്‍ ജീവിതം സമര്‍പ്പിച്ച മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. ആത്മസാക്ഷാത്കാരം തേടിയുളള ജീവിതയാത്രയിലൂടെ ഗുരു സ്ഥാപിച്ചത് മാനവികതയില്‍ അധിഷ്ഠിതമായൊരു ആത്മീയ നവോത്ഥാന കേന്ദ്രമാണ്. തന്നെ കാണാനെത്തുന്ന അനേകര്‍ക്ക് ഗുരു പകര്‍ന്ന സാന്ത്വനവും മാര്‍ഗ്ഗനിര്‍ദേശവും ഗുരുസ്ഥാനീയ ശിഷ്യപൂജിതയിലൂടെ ലഭിക്കുന്നുവെന്നതാണ് ഇവിടെ ആത്മീയപരിണാമത്തിന്റെ തുടര്‍ച്ച സാധ്യമാക്കുന്നത്. ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം വരും തലമുറകൾക്ക് വെളിച്ചമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന കേന്ദ്രമാണ് ശാന്തിഗിരി ആശ്രമമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തിനിടെ എല്ലാവര്‍ക്കും അദ്ധേഹം ഓണാശംസകള്‍ നേര്‍ന്നു. രാവിലെ 9 ന് ആശ്രമത്തിലെത്തിയ മുന്‍രാഷ്‌ട്രപതി താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. സമ്മേളനത്തിനു ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി.

ഇന്ത്യയും മിഡില്‍ഈസ്റ്റും തമ്മിലുളള ബിസിനസ് റിലേഷന്‍സ് രംഗത്തെ സംഭാവനകള്‍ക്ക് വി.കെ.എല്‍ & അല്‍-നമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വര്‍ഗീസ് കുര്യനെ ചടങ്ങില്‍ ആദരിച്ചു. നവപൂജിതം സുവനീറിന്റെ പ്രകാശനവും നടന്നു.

കേരളത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യൽ ഇന്റലിന്‍സ് ഹൈടെക് സ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെ പ്രഖ്യാപനവും 100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍സര്‍വീസ് പരിശീലനം നല്‍കുന്നതിന്റെയും പ്രഖ്യാപനവും രാംനാഥ് കോവിന്ദ് നിര്‍വഹിച്ചു. വേദിക് അക്കാദമി മുന്‍രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും ഓണക്കോടി സമ്മാനിച്ചു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍,സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീർ തിരുമല, ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഡോ.പി.എ.ഹേമലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags: BJPramnath kovindArif Mohammad KhanGovernor of Kerala
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies