തൃശ്ശൂർ: ട്രാൻസ് ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് സിനിമതാരവും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു.മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ‘ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും നൽകുമെന്ന് തൃശൂർ കൗസ്തുഭം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു. സിവിൽ സർവ്വീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥിയ്ക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്ഗോപി പ്രഖ്യാപിച്ചു.
പരിപാടിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ ജി. നിലാചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ദേവൂട്ടി ഷാജി ,ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments