ലോകം മുഴുവൻ ഇന്ത്യയുടെ വിജയം ആഘോഷിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയ സന്തോഷവും അഭിമാനവും പ്രധാനമന്ത്രി പങ്കുവെച്ചത് ദക്ഷിണാഫ്രിക്കയിലിരുന്നായിരുന്നു. ത്രിവർണ കൊടി വീശിയാണ് അദ്ദേഹം സന്തോഷം അറിയിച്ചത്.
ആവേശം അലതല്ലുന്നതിനിടയിലും ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച ശിൽപിയെ വിളിച്ച് അഭിനന്ദനമറിയിക്കാൻ പ്രധാനമന്ത്രി മറന്നില്ല. ഇസ്രോ മേധാവി എസ്. സോമനാഥിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിക്കുന്ന വീഡിയോ ഞൊടിയിടയിലാണ് തരംഗമായത്.
#WATCH | Johannesburg, South Africa | Immediately after the success of Chandrayaan-3, PM Narendra Modi telephoned ISRO chief S Somanath and congratulated him. pic.twitter.com/NZWCuxdiXw
— ANI (@ANI) August 23, 2023
വികസിത ഭാരതത്തിന്റെ ശംഖനാദം ഇനി ഉണരുമെന്നാണ് സോഫ്റ്റ് ലാൻഡിംഗ് വിജയമായതിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചത്. ചന്ദ്രയാൻ മൂന്ന് ഓരോ വീടുകളിലും ആഘോഷിക്കപ്പെടുകയായിരുന്നു. ഭൂമിയിൽ ഇരുന്ന് സ്വപ്‌നം കണ്ട് ചന്ദ്രനിലെത്തി യാഥാർത്ഥ്യമാക്കാനും ഇന്ത്യക്കായെന്നും അദ്ദേഹം പറഞ്ഞു.
Comments