ആരാധകർ ഏറെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രം വൃഷഭയുടെ ആദ്യത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിലെ തന്റെ ലുക്ക് പങ്കുവെച്ചാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. കയ്യിൽ വാളേന്തിയ യോദ്ധാവിനെ പോലെയാണ് മോഹൻലാൽ ചിത്രത്തിലുള്ളത്.
വൈകാരികത കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമാിയരിക്കും വൃഷഭ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തെലുങ്കിലുമാണ് നിർമ്മിക്കുന്നത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും. വരും വർഷമാകും ചിത്രത്തിന്റെ റിലീസെന്നാണ് വിവരം.
ഏകതാ കപൂറിന്റെ ബലാ,ജി ഫിലിംസ്, കണക്ട് മീഡിയ, എ.വി.എസ് സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലാണ് ചിത്രമൊരുങ്ങുന്നത്. പാൻ ഇന്ത്യ ചിത്രത്തിന്റെ സംവിധാനം നന്ദകിഷോറാണ്. സഹ്‌റ എസ് ഖാൻ നായികയായി എത്തുന്ന ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്റ മകനായി തെലുങ്ക് നടൻ റോഷൻ മെകയും എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
Comments