കൊല്ലം: ബിജെപിയെ പഞ്ചായത്ത് ഭരണത്തിൽ നിന്നും പുറത്താക്കാൻ ഒന്നിച്ച് ഇടത്-വലത് മുന്നണികൾ. കൊല്ലം കല്ലുവാതുക്കലിലായിരുന്നു സംഭവം. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയ്‌ക്ക് ഭരണം നഷ്ടമാകുകയായിരുന്നു. 9നെതിരെ 14 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.
23 അംഗം പഞ്ചായത്ത് സമിതിയിൽ 9 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് എട്ടും എൽഡിഎഫിന് ആറും സീറ്റുകളാണുള്ളത്. ബിജെപിയ്‌ക്കെതിരെ ഇരു മുന്നണികളും ഒന്നിച്ചതോടെ മൂന്നുവർഷമായി തുടരുന്ന ഭരണം ബിജെപിയ്‌ക്ക് നഷ്ടമാകുകയായിരുന്നു.
Comments