തായ്പേയ്: ചൈനയുടെ 20 വ്യോമസേന വിമാനങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയതായി തായ്വാൻ പ്രതിരോധ മന്ത്രാലയം. തായ്വാന്റെ പസഫിക് കിഴക്കൻ തീരത്ത് ഒരു കോംബാറ്റ് ഡ്രോൺ പറന്നെന്നും തായ്വാൻ പറഞ്ഞു.
തായ്വാനിലേക്ക് ബീജിംഗിൽ നിന്നുള്ള സൈനിക സമ്മർദ്ദം വർധിച്ചതായും പരാതി ഉയരുന്നുണ്ട്. തായ്വാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ചൈന തായ്വാനു ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിൽ എസ്യു-30, ജെ-10 യുദ്ധവിമാനങ്ങളും ആന്റി-സബ് മറൈൻ വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, ചൈനീസ് പ്രതിരോധമന്ത്രാലയം ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ചൈന ആരംഭിച്ച സൈനിക അഭ്യാസങ്ങൾ ഔപചാരികമായി അവസാനിച്ചോയെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് തായ്വാൻ മന്ത്രാലയം പറഞ്ഞു. തായ്വാന് ചുറ്റും ചൈന ഇപ്പോഴും സൈനിക നീക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
എന്നാൽ, തായ്വാനിലേക്കുള്ള കൂടുതൽ ആയുധ വിൽപ്പനയ്ക്ക് അനുമതി നൽകിയ യുഎസ് നീക്കത്തിനെതിരെ ചൈന അപലപിച്ചിരുന്നു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അടുത്ത വർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിട്ടതായി തായ്വാൻ അറിയിച്ചിരുന്നു.
Comments