ഓണം പൊളിയാക്കാൻ ട്രിപ്പ് പോവാൻ പദ്ധതിയുണ്ടോ? യാത്ര 'കുളമാകാതിരിക്കാൻ' ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഓണം പൊളിയാക്കാൻ ട്രിപ്പ് പോവാൻ പദ്ധതിയുണ്ടോ? യാത്ര ‘കുളമാകാതിരിക്കാൻ’ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളതല്ലേ. എന്നാൽ ചിലർക്കെങ്കിലും യാത്രയ്‌ക്കിടയിൽ ഛർദ്ദി പണി തരാറുണ്ടല്ലേ.ഇങ്ങനെയുള്ളവർ മിക്ക അവസരങ്ങളിലും യാത്രകൾ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.

യാത്ര ആസ്വദിച്ച് വരുന്നതിനിടയിലാകും പലർക്കും ഓക്കാനവും ഛർദ്ദിയുമൊക്കെ ഉണ്ടാകുന്നത്. ചിലർക്ക് തലക്കറക്കം, ഭയം കൊണ്ട് ശരീരം വിറയ്‌ക്കുക, വിളർച്ച, ക്ഷീണം, ഉമിനീർ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്നു. ചലനവുമായി ബന്ധപ്പെട്ടതാണ് ഈ യാത്രയ്‌ക്കിടയിലെ ഛർദ്ദി എന്ന് പറയാം. ബാലൻസിനെ നിയന്ത്രിക്കുന്ന ചില റിസപ്‌റ്റെറുകളും ചെവിയിൽ നിന്നുള്ള സിഗ്നലുകളും ദൃശ്യങ്ങൾ തമ്മിലുള്ള പൊരുത്തമില്ലാത്തതുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ചലനവുമായി ബന്ധപ്പെട്ട സിഗ്നലുകൾ അയക്കുന്നതിലെ അപാകതകളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. നാഡീവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നിതിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും.

യാത്രയ്‌ക്കിടയിലെ ഛർദ്ദി പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക

1)വാഴപ്പഴം- പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വാഴപ്പഴം. ഓക്കാനം കുറയ്‌ക്കാൻ വാഴപ്പഴത്തിനാകും.
2) ഇഞ്ചി- ഓക്കാനവും ഛർദ്ദിയും കുറയ്‌ക്കാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചിചായ, ഇഞ്ചി മിഠായി, കഷ്ണങ്ങളാക്കിയ ഇഞ്ചി എന്നിവ യാത്രക്കിടയിൽ കരുതാവുന്നതാണ്.
3) കനം കുറഞ്ഞ ബിസ്‌ക്കറ്റ്- ക്രാക്കേഴ്‌സ് എന്ന വിളിക്കുന്ന കനം കുറഞ്ഞ ബിസ്‌ക്കറ്റോ ഡ്രൈ ബിസ്‌ക്കറ്റോ കഴിക്കാവുന്നതാണ്. ഇവയിൽ കൂടിയ അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. വിശപ്പകറ്റുന്നതിനൊപ്പം ഛർദ്ദിക്കാതിരിക്കാനും ഇത് സഹായിക്കും.
4) ചോറ്- യാത്രയ്‌ക്ക് പുറപ്പെടും മുൻപ് ചോറ് കഴിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദി ഒഴിവാക്കാൻ സഹായിക്കും. അന്നജം അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.
5) പഴങ്ങൾ- ജലാംശം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.
6) യോഗർട്ട്- വയറിന് പ്രശ്‌നമുള്ളവർ സ്ഥിരം കഴിക്കുന്ന ഒന്നാണ് യോഗർട്ട്. യാത്രയ്‌ക്ക് മുൻപും യോഗർട്ട് കഴിക്കുന്നത് നല്ലതാണ്.

യാത്രയ്‌ക്ക് ഇറങ്ങും മുൻപ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

1) കഫീൻ- കഫീൻ അടങ്ങിയ പാനീയങ്ങൾ യാത്രക്ക് പുറപ്പെടും മുൻപ് ഒഴിവാക്കുക. ഇത് നിർജലീകരണത്തിന് കാരണമാകും.
2) മദ്യം- ഇതും നിർജലീകരണത്തിന് കാരണമാകും. ഓക്കാനിക്കാനും ഛർദ്ദിക്കുമുള്ള സാധ്യത കൂട്ടാനും മദ്യത്തിനാകും.
3) എരിവുള്ള ഭക്ഷണങ്ങൾ- എരിവും അധികമുള്ള ഭക്ഷണം ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ വറുത്തതും കൊഴുപ്പുള്ളതുമായി ആഹാര പദാർത്ഥങ്ങളും യാത്രയ്‌ക്കിറങ്ങും മുൻപ് ഒഴിവാക്കേണ്ടതാണ്.
4) ഹെവി മീൽസ്- കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹന വ്യവസ്ഥയ്‌ക്ക് പ്രശ്‌നം സൃഷ്ടിക്കും. ചെറിയ അളവിൽ ഇടയ്‌ക്കിടെ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനം സുഗമമായി നടക്കും.
5) പാലുത്പന്നങ്ങൾ- കൊഴുപ്പ് അധികമുള്ള പാൽ ഉത്പന്നങ്ങൾ ഓക്കാനം വരാൻ കാരണമാകും. സംസ്‌കരിച്ച ഭക്ഷണവും ഓക്കാനത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു. ഇവ ദഹിക്കാനും സമയമെടുക്കുന്നു.
6) ബീൻസ്, ബ്രൊക്കോളി, കോളിഫ്‌ളവർ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയും യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഒഴിവാക്കുക. ഇവ ദഹനത്തിന് പ്രശ്‌നം സൃഷ്ടിക്കും.

യാത്രയ്‌ക്കിടയിൽ കഴിക്കാൻ കരുതാവുന്ന ഭക്ഷണങ്ങൾ

1) നട്ട്‌സും സീഡ്‌സും യാത്രയിൽ കരുതാവുന്നതാണ്.
വാൾനട്ട്സ്, അണ്ടിപ്പരിപ്പ്, പൈൻ നട്ട്സ് എന്നിവയെല്ലാം മിക്സ് ചെയ്ത് സൂക്ഷിക്കാം. അതുപോലെ സീഡുകളും കയ്യിൽ കരുതാം. പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ നട്ട്സും സീഡ്സും വിശപ്പകറ്റുകയും ഉന്മേഷം പകരുകയും ചെയ്യും.
2) പോപ്‌കോണും യാത്രയിൽ കൂട്ടിക്കോളൂ, ഫൈബർ,ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പോപ്‌കോൺ. എന്നാൽ ബട്ടറോ മറ്റ് ഫ്‌ളേവറുകലോ ചേർത്ത പോപ്‌കോൺ കഴിക്കരുത്.
3) കപ്പലണ്ടിയും യാത്രയ്‌ക്കിടയിൽ കൊറിക്കാൻ എടുക്കാവുന്നതാണ്. വിശപ്പകറ്റാനും ഏറെ നേരത്തേക്ക് ഉന്മേഷം നൽകാനും നിലക്കടലക്ക് കഴിയും.
4) പഴങ്ങളും യാത്രകളിൽ കഴിക്കാൻ സുരക്ഷിതമായ ഭക്ഷണമാണ്. ദഹനം സുഗമമാക്കാനും, വയറിനകത്തെ അസ്വസ്ഥതകൾ ഒഴിവാക്കാനും പഴങ്ങൾ സഹായിക്കുന്നു.
5) ഫ്രഷ് ചീസ്, പനീർ എന്നിവ മിതമായ രീതിയിൽ യാത്രകളിൽ കഴിക്കാവുന്നതാണ്.

Tags: foodsmotion sicknessSUBVomit During Travel
ShareTweetSendShare

More News from this section

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies