ഐസ്വാൾ: മിസോറാമിൽ 10 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന വിദേശ സിഗരറ്റുകളും മദ്യവും പിടിച്ചെടുത്തു. മിസോറാമിലെ ചാമ്പൈയിൽ നിന്നാണ് അസം റൈഫിൾസിന്റെ പ്രത്യേക സംഘം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ മ്യാൻമാർ സ്വദേശികളാണ് അറസ്റ്റിലായത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം റൈഫിൾസും കസ്റ്റംസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് ഇന്ത്യ-മ്യാൻമർ അതിർത്തി ഗ്രാമമായ സോഖാവ്തറിന് സമീപത്ത് നിന്നും ലഹരി വ്‌സതുക്കൾ കണ്ടെടുക്കുകയായിരുന്നു. നാല് പാക്കറ്റ് വിദേശ സിഗരറ്റുകൾ, 124 പെട്ടി ബിയർ, ഏഴ് പെട്ടി വൈൻ ബോട്ടിലുകൾ, ആറ് പെട്ടി വിസ്‌കി എന്നിവയാണ് പിടിച്ചെടുത്തത്.
ജൂൺ 25-ന് അസം റൈഫിൾസും എക്‌സൈസ് ആന്റീ നാർക്കോട്ടിക് വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിൽ സോട്ടെയിൽ നിന്ന് 35.77 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഓഗസ്റ്റ് 24-നും അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും 1.71 കോടി രൂപ വിലമതിയ്‌ക്കുന്ന ഹെറോയിനുമായി ഒരാളെ പിടികൂടിയിരുന്നു.
Comments