ആരാധകരുടെ ഇഷ്ടതാരമായ വിരാട് കോഹ്ലി ക്രിക്കറ്റില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും കിംഗാണ്. തന്റെ ഫാഷനിലും വസ്ത്രധാരണത്തിലും പ്രത്യേക ശൈലി പിന്തുടരുന്ന താരം പ്രമുഖ ബ്രാന്റുകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. ഹെയര്‍ സ്റ്റൈലിലും താരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്.
ഏഷ്യാകപ്പിനും താരും പുതിയൊരു ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ലുക്കും ഫോട്ടോയും താരം ഇന്‍സ്റ്റാ സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. അല്‍ഫഹദ് അഹമ്മദെന്ന സ്റ്റൈലിസ്റ്റാണ് താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍.
2023-ലെ ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് ബെംഗളുരുവില്‍ പരിശീലനം നടത്തുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് മണിക്കൂറുകള്‍ നീണ്ട പരിശീലനം. ക്യാമ്പിന്റെ ആദ്യദിവസം കായികക്ഷമതയും വൈദ്യപരിശോധനയും താരങ്ങള്‍ക്കായി നടത്തി. യോ-യോ ടെസ്റ്റില്‍ 18.7 മാര്‍ക്കോടെ ശുഭ്മാന്‍ ഗില്‍ ടോപ് സ്‌കോര്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി 17.2 സ്‌കോര്‍ ചെയ്തു.
















Comments