വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ വിജയം. തായ്‌ലാന്റിനെതിരെ 7 ഗോളുകൾ നേടിയാണ് ഇന്ത്യയുടെ നേട്ടം. നവജ്യോത് കൗറിന്റെ ക്യാപ്റ്റൻസിയിൽ ആദ്യം മുതൽ തന്നെ ഇന്ത്യ ഫീൽഡിൽ നിറഞ്ഞിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി മരിയാന കുഴൂർ, ജ്യോതി എന്നിവർ ഇരട്ട ഗോളുകൾ നേടി. മോണിക്ക ദിപി ടോപ്പോ, നവജ്യോത് കൗർ, മഹിമ ചൗധരി എന്നിവർ ഒരോ ഗോളുകളും നേടി. തായ്‌ലാന്റിനെ ഇന്ത്യ 2 ഗോളിൽ തളച്ചു. ഇതോടെ അടുത്ത വർഷം നടക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലേക്ക് ഇന്ത്യ യോഗ്യത നേടി. ജനുവരി 24 മുതൽ 27 വരെ മസ്‌കറ്റിലാണ് മത്സരം നടക്കുന്നത്.
ആദ്യ പകുതിയിൽ, 2-ാം മിനുട്ടിൽ മരിയാന കുഴൂർ ഇന്ത്യയ്‌ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 5-ാം മിനുട്ടിൽ എന്നാൽ ഇപ്നയിലൂടെയും കൊർങ്കനോക്കിലൂടെയും തായ്ലൻഡ് രണ്ട് ഗോളുകൾ വീതം അടിച്ച് ഇന്ത്യയെ പിന്നോട്ടടിച്ചു. എന്നാൽ 7-ാം മിനുട്ടിൽ മോണിക്ക ഇന്ത്യയുടെ നില 2 ഗോളുകളിലേക്ക് ഉയർത്തി. പിന്നാല 8-ാം മിനുട്ടിൽ മരിയാന കുഴൂറിന്റെ രണ്ടാമത്തെ ഗോളിൽ ഇന്ത്യ 2-3 എന്ന നിലയിൽ ലീഡ് ഉയർത്തി. പിന്നാലെ 10-ാം മിനുട്ടിൽ ആദ്യ പകുതി അവസാനിക്കാൻ നാല് മിനുട്ട് അവശേഷിക്കവെ ജ്യോതി നേടിയ ഗോളോടെ ഇന്ത്യ ലീഡ് നാലിലേക്ക് കുതിച്ചു.
രണ്ടാം പകുതിയോടെ കളി പൂർണമായും ഇന്ത്യൻ ടീമിന്റെ നിന്ത്രണത്തിലേക്ക് മാറുകയായിരുന്നു. 23-ാം മിനുട്ടിൽ ക്യാപ്റ്റൻ നവ്ജോത് നേടിയ അഞ്ചാം ഗോൾ തായ്‌ലാന്റിന്റെ പ്രതീക്ഷകൾക്ക് വലിയ മങ്ങൽ ഏൽപ്പിച്ചു. 27-ാം മിനിട്ടിൽ ജ്യോതിയുടെ രണ്ടാം ഗോളിലൂടെ ഇന്ത്യ വീണ്ടും സ്‌കോർ നില ഉയർത്തി 6-2 ആക്കി. തുടർന്ന് 29-ാം മിനുട്ടിൽ മഹിമ ചൗധരിയുടെ ഗോളോടെ ഇന്ത്യ തായ്‌ലാന്റിനെതിരെ 7-2 എന്ന നിലയിൽ എത്തുകയായിരുന്നു. മലേഷ്യയെ 9-5 എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇതിൽ ക്യാപ്റ്റൻ നവ്ജോത് ഹാട്രിക് നേടിയിരുന്നു.
Comments