മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് മക്കയിലെത്തി ഉംറ പൂർത്തിയാക്കയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇപ്പോഴിത താരം മക്കയിൽ പൊട്ടിക്കരഞ്ഞു കൊണ്ടു ഭർത്താവിൽ നിന്നു നീതി വേണമെന്ന് അപേക്ഷിക്കുന്ന വീഡോയയാണ് പുറത്തുവന്നത്.
‘ അള്ളാഹ് എനിക്ക് പറഞ്ഞു തരൂ, ഞാൻ എന്താണ് ചെയ്യേണ്ടത്. അവൻ എന്നെ വിവാഹം കഴിച്ചത് ബോളിവുഡിൽ താരമാകാൻ വേണ്ടിയാണ്. അവൻ എന്റെ ജീവിതം നശിപ്പിച്ചു. ഞാൻ പരാതിയുമായി അങ്ങേക്ക് മുന്നിലെത്തിയിരിക്കുന്നു എനിക്ക് നീതി നൽകൂ’ -രാഖി പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാഖി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
രാഖി സഹോദരൻ വാഹിദ് അലി ഖാനും ഭാര്യ ഷൈസ്തയ്‌ക്കുമൊപ്പമാണ് മക്കയിലെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് രാഖി സാവന്ത് സൗദി അറേബ്യയിലെത്തിയത്. പർദ്ദ ധരിച്ച് മദീനയിൽ നിൽക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. ആദിൽ ഖാൻ ദുറാനിയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ദിവസങ്ങൾക്ക് മുൻപാണ് മറനീക്കി പുറത്ത് വന്നത്.
കഴിഞ്ഞയാഴ്ച ആദിൽ ഖാൻ അവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ ബലാത്സംഗ കേസിൽ കുടുക്കിയെന്നും മുൻ ഭർത്താവ് റിതേഷ് സിങ്ങിനൊപ്പം ചേർന്ന് രാഖി വഞ്ചിച്ചെന്നുമായിരുന്നു ഇയാൾ ആരോപിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ തുറന്നടിച്ച് രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ആദിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു പത്രസമ്മേളനവുമായി രാഖിയെത്തിയത്. ആദിൽ ഖാൻ തന്റെ നഗ്നവീഡിയോ 47-50 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് വിറ്റെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. താൻ ഗർഭിണിയായിരുന്നെന്നും ഗർഭം അലസിപ്പിച്ചത് ആദിലാണെന്നും രാഖി കുറ്റപ്പെടുത്തിയിരുന്നു.
View this post on Instagram
“>
Comments