തിരുവോണത്തെ വരവേറ്റും ആരാധകർക്ക് ആശംസകൾ അറിയിച്ചും പ്രിയതാരങ്ങൾ. പ്രിയപ്പെട്ടവർക്കുള്ള ആശംസകൾക്കൊപ്പം ഒണക്കോടിയിൽ തിളങ്ങിയ ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചു. മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ഓണശംസകൾ നേർന്നുകൊണ്ടുള്ള ഒരു വീഡിയോ ആണ് പങ്കുവെച്ചത്. ഒപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും ആരാധകർക്ക് ആശംസകൾ അറിയിച്ചു.
മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, നീരജ് മാധവ്, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, അജു വർഗ്ഗീസ്, ദുൽഖർ സൽമാൻ എന്നിവരും ആശംസകൾ നേർന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഓണക്കോടി അണിഞ്ഞുകൊണ്ടുളള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ ആരാധകർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
നടി അഹാനാ കൃഷ്ണൻ അമ്മയ്‌ക്കും സഹോദരിമാർക്കും ഒപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചു. നടി അമലാപോളും വീഡിയോയിലൂടെയായിരുന്നു ആശംസകൾ നേർന്നത്. കേരളസാരിയിലുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് നടി അനുശ്രീ ആരാധകർക്ക് ആശംസകൾ അറിയിച്ചത്. നടിമാരായ അനിഘ സുരേന്ദ്രൻ, ശ്രിന്ദ അർഹാൻ തുടങ്ങിയവരും മലയാളികൾക്ക് ആശംസകൾ അറിയിച്ചു.
Comments