മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേരളാ സ്റ്റോറി സിനിമയിലെ താരം അദാ ശർമ. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് താരം മലയാളികൾക്ക് ആശംസകൾ നേർന്നത്. കേരളാ സാരിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. വിശേഷദിവസം പൂക്കൾ കൊണ്ട് വീട് അലങ്കരിച്ച് ഒരുക്കുന്നതും താരം പങ്കുവച്ച വീഡിയോയിൽ കാണാം.
ഇതരഭാഷാ താരങ്ങളായ രശ്മിക മന്ദാന, താമന്ന ഭാട്ടിയ, ഹൻസിക, ശിൽപാ ഷെട്ടി, അല്ലു അർജ്ജുൻ, അഭിഷേക് ബച്ചൻ, ആശിഷ് വിദ്യാർത്ഥി എന്നിവരും മലയാളികൾക്ക് ഓണാശംസകൾ നേർന്നിരുന്നു. ഇവരെ കൂടാതെ മല്ലിക അറോറ തന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
Comments