ആവാസവ്യവസ്ഥയിൽ കഴുകന്മാർക്ക് എന്താണ് പ്രസക്തി; ഇന്ന് അന്താരാഷ്ട്ര കഴുകൻ ബോധവൽക്കരണ ദിനം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആവാസവ്യവസ്ഥയിൽ കഴുകന്മാർക്ക് എന്താണ് പ്രസക്തി; ഇന്ന് അന്താരാഷ്‌ട്ര കഴുകൻ ബോധവൽക്കരണ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 01:35 pm IST
Facebook
Twitter
WhatsAppTelegram

രാധ ശങ്കരമംഗലം എഴുതുന്നു
ഇന്ന് സെപ്റ്റംബർ മാസത്തിലെ ആദ്യ ശനിയാഴ്ച. അന്താരാഷ്‌ട്ര കഴുകൻ അവബോധ(ബോധവൽക്കരണ) ദിനം.ശവം തീനിക്കഴുകൻമാർ എന്നാണ് ഈ പക്ഷി വർഗത്തെ പൊതുവെ പറയുക. പക്ഷെ തികച്ചും നെഗറ്റിവ് ആയ ഈ പേരിനപ്പുറം ,പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കഴുകൻമാർ അത്യന്താപേക്ഷിതമാണ്. നമ്മുടെ ആവാസവ്യവസ്ഥയുടെ താളം നിയന്ത്രിക്കുന്നതും അത് തെറ്റാതെ മുന്നോട്ട് കൊണ്ട് പോകുന്നതും കഴുകന്മാരാണ്,കാരണം ഭക്ഷ്യ ശ്രുംഖലയുടെ അവസാനത്തെ കണ്ണിയാണ് നാം ശവം തീനിക്കഴുകന്മാർ എന്ന് വിളിക്കുന്ന ഈ വർഗം. പരിസ്ഥിതിയിലെ ശവങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും വൃത്തിയാക്കുന്നതിലൂടെ കഴുകന്മാർ ആവാസവ്യവസ്ഥക്കു വളരെ നിർണായകമായ ഒരു സേവനമാണ് നൽകുന്നത്. അതുവഴി രോഗങ്ങളുടെ വ്യാപനം തടയുകയും മനുഷ്യർക്ക് രോഗകാരിയായ സൂക്ഷ്മ ജീവികളുടെ വ്യാപനം കുറയ്‌ക്കുകയും ചെയ്യുന്നു. കഴുകന്മാർ പൊതുവേ മറ്റു മൃഗങ്ങളെ കൊന്നുതിന്നാറില്ല. സാമാന്യം വലുപ്പമുള്ള ഏതു ജഡവും മുഴുവൻ തിന്നുതീർക്കാൻ 10 -15 കഴുകന്മാർക്ക് വെറും അര മണിക്കൂർ സമയം മാത്രമേ വേണ്ടൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ ആകെ ഒമ്പത് ഇനം കഴുകന്മാരുണ്ട്. ഈ ആറ് ഇനങ്ങളിൽ വസിക്കുന്നവയാണ് (വെളുത്ത കഴുകൻ, ഇന്ത്യൻ കഴുകൻ, മെലിഞ്ഞ കഴുകൻ, ചുവന്ന തലയുള്ള കഴുകൻ, താടിയുള്ള കഴുകൻ, ഈജിപ്ഷ്യൻ കഴുകൻ), മൂന്ന് ഇനം ദേശാടനമാണ് (സിനിറിയസ് കഴുകൻ, ഗ്രിഫൺ കഴുകൻ, ഹിമാലയൻ കഴുകൻ). ചത്ത ജീവികളെ ഭക്ഷിക്കുന്ന കഴുകന്മാരുടെ ഈ ഭക്ഷണ രീതിയാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ വലിയ ഒരു അളവുവരെ പരിസരശുചിത്വം നിലനിർത്താൻ സഹായിച്ചത്. ഉത്തരേന്ത്യയിൽ സാധാരണയായി കണ്ണ് കാലികൾ മരിക്കുമ്പോൾ കഴുകന്മാർ ധാരാളമുള്ള ഇടങ്ങളിൽ കൊണ്ട് പോയി ഇടുകയാണ് പതിവ്. ഈ ജൈവ അവശിഷ്ടങ്ങൾ കഴുകന്മാർ ഭക്ഷിക്കുകയും മറ്റുരോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരിലേക്കും മറ്റു ജീവികളിലേക്കും പടർന്നു പിടിക്കാതെ കാത്തുസംരക്ഷിക്കുകയും ചെയ്തിരുന്നു.

ഒരു കാലത്ത് ലോകത്തിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള പക്ഷികളിൽ ഒന്നായിരുന്നു ചുട്ടിക്കഴുകന്മാർ. ഇന്ത്യയിൽ 8 കോടി ചുട്ടിക്കഴുകന്മാർ ഉണ്ടായിരിക്കുന്നതായിട്ടാണ് 1980 കളിലെ കണക്ക്. എന്നാൽ പിനീട് അത് വളരെ ക്രമമായി കുറഞ്ഞ് വരികയായിരുന്നു . വംശനാശം എന്നതൊരു പ്രക്രിയ ആണെങ്കിൽ ലോകത്ത് ഇന്നേവരെ സംഭവിച്ചതിൽഏറ്റവും വേഗതയേറിയ വംശനാശമാണ് കഴുകന്മാർക്ക് സംഭവിച്ചത്.മനുഷ്യന്റെ പരിസ്ഥിതി ഇടപെടലുകളും രാസപരീക്ഷണങ്ങളുമാണ് ഇതിന്റെ ഒരു കാരണം.

കഴുകന്മാർക്ക് സംഭവിച്ചതെന്ത്.??
ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ പക്ഷി നിരീക്ഷകനായ ഡോ. വിഭു പ്രകാശ് 1990- കളിൽ ഭരത്പൂർ പക്ഷി സങ്കേതത്തിൽ നടത്തിയ ഗവേഷത്തിലാണ് കഴുകന്മാരുടെ എണ്ണം കുറയുന്നത് കണ്ടെത്തിയത്.പിന്നീട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമന്ത്രാലയം കഴുകൻ സംരക്ഷണത്തിലെ പങ്കിന്ഇദ്ദേഹത്തിന് പ്രാണി മിത്ര അവാർഡ് നൽകി ആദരിച്ചു. കഴുകന്മാരുടെ എണ്ണത്തിലെ വൻ കുറവ് കണ്ടപ്പോൾ ലോകമെമ്പാടും ഗവേഷണങ്ങൾ തുടങ്ങി. എന്നാൽ പഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ കാരണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. 2003-ൽ പാകിസ്ഥാനിൽ നടന്ന ഗവേഷണപ്രവർത്തനത്തിലാണ് കഴുകന്മാരുടെ മരണത്തിന് കാരണം കണ്ടെത്തിയത്.


കന്നുകാലികളിൽ കുത്തിവെയ്‌ക്കുന്നഡൈക്ലോഫെനാക് എന്ന മരുന്നാണ് ഏഷ്യയിൽ കഴുകന്മാരുടെ വംശനാശകാരണമായി കണ്ടെത്തിയത്. 1990-കളിൽ ആണ് ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിച്ചുതുടങ്ങിയത്.കന്നുകാലികളിൽ കാണുന്ന പനി, വേദന എന്നിവയ്‌ക്ക് വേദനാസംഹാരിയായി ആണ് ഇതിന്റെ ഉപയോഗം. പക്ഷെ ഈ മരുന്ന് കുത്തിവെച്ച കന്നുകാലികൾ ചത്തുകഴിയുമ്പോൾ അവയെ ഭക്ഷണമാക്കിയിരുന്ന കഴുകന്മാർ മരിച്ചുപോവുന്നു എന്ന് കണ്ടെത്തി. മൃതശരീരങ്ങളിൽ നിന്നും ഡൈക്ലോഫെനാക്കിന്റെ അംശം കഴുകന്മാരുടെ ശരീരത്തിൽ എത്തുകയും അവയുടെ വൃക്കകളുടെ പ്രവർത്തനത്തെ തടയുകയും അങ്ങിനെ കഴുകന്മാർ ചത്ത് പോകുകയുമാണ് ചെയ്തത്. ഭാരത സർക്കാർ 2006-ൽ വെറ്റിനറി ഡൈക്ലോഫെനാക്കിന്റെ ഉത്പാദനവും 2015 ജൂലൈ മാസത്തിൽ മനുഷ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്കിന്റെ ഉത്പാദനവും നിരോധിച്ചു. പക്ഷെ ഈ മരുന്ന് ഇന്ന് ഇന്ത്യയിൽ പല ഭാഗങ്ങളിലും അനധികൃതമായി ലഭ്യമാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ ഡിക്ലോഫെനാക് ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇന്ത്യയിൽ പൊതുവെ കഴുകന്മാർ നശിച്ചപ്പോൾ ബന്ദിപ്പൂർ, മുതുമല, വയനാട് വന്യജീവി സങ്കേതം എന്നീ പ്രദേശങ്ങളിൽ കുറെയെണ്ണം അവശേഷിച്ചു. കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്.

മൃതശരീരത്തിലുണ്ടാകുന്ന എല്ലാവിധ രോഗാണുക്കളും പൂർണ്ണമായി ദഹിപ്പിക്കാനുള്ള കഴിവ് കഴുകന്മാരുടെദഹനവ്യവസ്ഥക്ക് ഉണ്ട്.എന്നാൽ സമാനമായ ജോലി ചെയ്യുന്ന എലി നായ്, കാക്ക തുടങ്ങിയിയവ ഇത്തരം രോഗാണുക്കളുടെ വാഹകരായി മാറുന്നു. പിന്നെ അതൊക്കെ മനുഷ്യരിലേക്കും മറ്റ് ജീവികളിലേയ്‌ക്കും സംക്രമിക്കുന്നു. സമാനമായി ചുട്ടിക്കഴുകന്മാർ ഇല്ലാതെ ആയപ്പോൾ എലികൾ, തെരുവുനായകൾ എന്നിവക്ക് വൻ വർധനവാണ് ഉണ്ടായത്.ആകാശത്ത് നാല് കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള കഴുകന്മാർക്ക് ആ ഉയരത്തിൽ നിന്നുകൊണ്ട് ഭൂമിയിൽ എവിടെയുമുള്ള ജൈവവ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുന്നു. അങ്ങിനെയാണ് അവ ഇരതേടുന്നത്
കഴുകന്മാർ ഭൂമിയിൽ നിലനിന്നാൽ മാത്രമേ ആഹാര ശ്രുംഖല പൂര്ണമാവുകയുള്ളൂ. എങ്കിലേശുചിത്വം നിലനിർത്താനും സാധിക്കുകയുള്ളു.

എഴുതിയത്
രാധ ശങ്കരമംഗലം
എൻവയൺമെന്റൽ എൻജിനീയർ ആണ് ലേഖിക

Photo Courtesy

www.freepik.com

www.pexels.com

Tags: vultureInternational Vulture Awareness DayVulture Awareness Day
Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

Latest News

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies