സനാതന ധര്‍മ്മം അറിഞ്ഞ് ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബവും ജമാഅത്തും ചേര്‍ന്ന് കൊലവിളി നടത്തുന്നതായി വനിതാ ഡോക്ടര്‍. അസം സ്വദേശിനിയും അസം മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ അലിമ അക്തറാണ് ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്. ഒരു മൗലവിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും യുവതി പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ യുവതിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
‘താന്‍ ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ്. സ്വമേധയാ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച് മൗലവിയെ വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് തന്റെ വീട്ടുകാരും ജമാഅത്തിലെ ആളുകളും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും’- അവര്‍ പറഞ്ഞു.
ഒരു വിമാനത്താവളത്തില്‍ നിന്നാണ് അവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് വീട്ടുകാര്‍ വ്യാജ പരാതി നല്‍കിയെന്നും അതിനാല്‍ പോലീസ് തന്നെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറുമെന്നും താന്‍ പേടിക്കുന്നതായും അവര്‍ പറഞ്ഞു.
Take action as per Law after a proper enquiry @gpsinghips https://t.co/JTLLjW25jW
— Himanta Biswa Sarma (@himantabiswa) September 3, 2023
“>
Comments