ഇഴഞ്ഞു നീങ്ങി താണ്ടിയത് ഗംഗോത്രി മുതൽ രാമേശ്വരം വരെ 4000 കിലോമീറ്റർ; സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി നാഗസന്യാസിമാർ രാമനാഥസ്വാമിയേ ദർശിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഴഞ്ഞു നീങ്ങി താണ്ടിയത് ഗംഗോത്രി മുതൽ രാമേശ്വരം വരെ 4000 കിലോമീറ്റർ; സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി നാഗസന്യാസിമാർ രാമനാഥസ്വാമിയേ ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 12:34 pm IST
FacebookTwitterWhatsAppTelegram

രാമേശ്വരം: ഉത്തരാഖണ്ഡിൽ നിന്ന് 4000 കിലോമീറ്റർ സഞ്ചരിച്ച് നാഗസന്യാസിമാർ സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി രാമേശ്വരം ക്ഷേത്രത്തിലെത്തി സ്വാമി ദർശനം നടത്തി.
ദാമോദരദാസ്, മോനി ബാബ, തുളസീദാസ് എന്നിവരുൾപ്പെടെ 7 നാഗസാധുക്കൾ 2022 ജൂണിൽ, ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ പുണ്യസ്നാനം നടത്തി ആരംഭിച്ച തീർത്ഥയാത്രയാണ് ഇന്നലെ പൂർത്തിയായത്. യുപി, എംപി, ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കടന്ന് തമിഴ്‌നാട്ടിൽ എത്തിയ ഇവർ ഇന്നലെ രാമേശ്വരം ക്ഷേത്രത്തിലെത്തി രാമനാഥ സ്വാമിയേ ദർശിച്ചു.

ദിവസവും 10 കിലോമീറ്റർ റോഡിൽ കിടന്ന് സാഷ്ടാംഗ നമസ്കാരം ചെയ്താണ് 13 മാസം കൊണ്ട് 4000 കിലോമീറ്റർ ഇവർ പിന്നിട്ടത്.
ഒരു കാറിൽ അവരെ സഹായിക്കാൻ 4 സന്യാസിമാർ കൂടെ ഉണ്ടായിരുന്നു . ഇന്നലെ രാവിലെ രാമേശ്വരം ക്ഷേത്രത്തിലും അമ്മൻ ശ്രീകോവിലിലും ദർശനം നടത്തി. കാറിൽ തിരികെ ഗംഗോത്രിയിലേക്ക് പോയി.

ഭാവിയിൽ മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകത്തിനായി കഴിഞ്ഞ ജൂൺ 29ന് ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്നാണ് രാമേശ്വരത്തെത്തുക എന്ന ലക്ഷ്യത്തോടെ മൂവരും യാത്ര തുടങ്ങിയത്. ഒരു കാറിന്റെ അകമ്പടിയോടെ സഞ്ചരിച്ച മൂവരും അവരുടെ മുന്നിൽ തെർമോകോൾ ഷീറ്റ് ഇട്ട് , അതിൽ കിടന്ന്, കൈകൾ നീട്ടി അവരുടെ മുന്നിൽ ഒരു കല്ല് വയ്‌ക്കുകയും , എഴുന്നേറ്റു, കല്ല് വെച്ച സ്ഥലത്തേക്ക് തെർമോക്കോൾ ഷീറ്റ് എടുത്ത് വെച്ച് പ്രക്രിയ ആവർത്തിക്കുകയും ചെയ്താണ് നീങ്ങിയത്. ദിവസേന 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു.


ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പോലും അവർ യാത്ര തുടർന്നിരുന്നു. സാഷ്ടാംഗ നമസ്കാരം ചെയ്തു കൊണ്ട് പൂർത്തിയാക്കിയ ഈ യാത്രക്ക് അവർ നൽകിയ പേര് “കനക് ദണ്ഡവത് യാത്ര” എന്നാണ്.വഴിയിൽ തിരുവണ്ണാമല , ഭദ്രാചലം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങൾ എല്ലാം സന്ദർശിച്ചിരുന്നു

ഒരാളുടെ നെറ്റി മുതൽ കാൽവിരലുകൾ വരെയുള്ള എട്ട് ശരീരഭാഗങ്ങൾ നിലത്തു തൊടുന്ന നമസ്കാര രീതിയാണ് സാഷ്ടാംഗ നമസ്കാരം . ശിരസ്സ്, കണ്ണ്, ചെവി, വായ, കൈ, തുട, കാലുകൾ എന്നിങ്ങനെ എട്ട് ശരീരഭാഗങ്ങൾ നിലത്ത് സ്പർശിക്കുന്ന രീതിയിൽ നമസ്കാരം നടത്തിയാൽ എല്ലാ പാപങ്ങളിൽ നിന്നും ഒരാൾ ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ് വിശ്വാസം.

Tags: Naga SadhusGangotri to Rameswaram
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies