സീതാരാമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ഏറെ ആരാധകരെ സമ്പാദിച്ച നായികയാണ് മൃണാൾ താക്കൂർ. ബോളിവുഡ് ചിത്രങ്ങളിലാണ് മൃണാൾ തുടക്കം കുറിച്ചത്. എന്നാൽ സീതാരാമം എന്ന ഒറ്റ ചിത്രം കൊണ്ട് കേരളത്തിലും നടിക്ക് നിരവധി ആരാധകരുണ്ടായി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ താരം വീണ്ടും മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റുകയാണ്.
മോഹൻലാലിന്റെ നൃത്തച്ചുവടുകളാണ് മൃണാൾ പങ്കുവെച്ചിരിക്കുന്നത്. ‘ഇത്രയും ഊർജ്ജത്തോടെ ഞാനെന്റെ ദിവസം ആരംഭിക്കുന്നു’ എന്നായിരുന്നു താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഒന്നാമൻ എന്ന ചിത്രത്തിലെ ‘പിറന്ന മണ്ണിൽ’ എന്ന ഗാനത്തിലെ നൃത്തരംഗമാണ് മൃണാൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് നടിയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെയും മൃണാളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട.് തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സീതാരാമം എന്ന ചിത്രത്തിലെ സീതയാണ് നടിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച കഥാപാത്രം കൂടിയായിരുന്നു സീത. ബോളിവുഡിലാണ് തുടക്കം കുറിച്ചതെങ്കിലും മികച്ച കഥാപാത്രങ്ങളൊന്നും താരത്തിനെ തേടി എത്തിയിരുന്നില്ല.
Comments