സ്പീക്കറിന് കൂട്ടിനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെത്തി, അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ കിരീടം മാറ്റാൻ ഉദയനിധി ആവശ്യപ്പെടുമോ: കുമ്മനം രാജശേഖരൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പീക്കറിന് കൂട്ടിനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെത്തി, അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ കിരീടം മാറ്റാൻ ഉദയനിധി ആവശ്യപ്പെടുമോ: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്തുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തത്. ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടി.സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം.
തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനിൽക്കുന്നതാണ് സനാതന ധർമ്മം. അതിനെ എങ്ങനെയാണ് നിർമ്മാർജനം ചെയ്യുക. ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണ്.

നയമാണെങ്കിൽ എല്ലാ മാസവും മലയാള മാസം ഒന്നാം തീയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും ‘നിർമ്മാർജനം’ ‘ ചെയ്യാൻ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമോ?
തന്റെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടക്കുവെച്ച സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ നിന്നും നിർമ്മാജനം ചെയ്യുവാൻ അദ്ദേഹം ആവശ്യപ്പെടുമോ?

ഭാരതത്തെ ശിഥിലമാക്കണമെങ്കിൽ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം. അതിന് വിശ്വാസത്തെ തച്ചുടക്കണം. ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്. സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങൾക്കും പിന്നിൽ ഭാരത ജനതയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യകരങ്ങളുണ്ട് –

വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ് ഋഷിശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതനധർമ്മത്തിന് നേരെ കല്ലെറിയുന്നവർ സ്വന്തം നാടിന്റെ വേരറുക്കുകയാണ്. ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു: ‘ നമ്മുടെ ധർമ്മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണ്. ‘ഉള്ളതിനെ നിർമ്മാർജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളും.

Tags: Kummanam RajasekharanAN Shamzeerudayanidhi stalin
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies