എറണാകുളം: പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമിച്ചതായി പ്രത്യേക എൻഐഎ കോടതി. സ്‌ഫോടവസ്തു സംഭരണത്തിനും ഭീകർ ശ്രമിച്ചതായി പ്രത്യേക കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 58 പേരിൽ 10 പേരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിലെ ഭിന്നതയുണ്ടാക്കാനുമുള്ള മാർഗ്ഗങ്ങളാണ് മതഭീകരസംഘടന ആലോചിച്ചത്. വൻ സ്‌ഫോടനങ്ങൾക്കും ആക്രമണങ്ങൾക്കുമായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇവർ ഗുഢാലോചന നടത്തി. റിപ്പോർട്ടിംഗ് വിങ്, ട്രേഡിംഗ് വിങ്, ഹിറ്റ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഇതിനായി രൂപീകരിച്ചു. ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാനാണ് റിപ്പോർട്ടിംഗ് വിങ് പ്രവർത്തിച്ചത്. ട്രേഡിംഗ് വിങ് ആയുധ പരിശീലനം നൽകി. ഹിറ്റ് വിങ് കൃത്യങ്ങൾ നടപ്പിലാക്കിയെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അംഗത്വ ഫീസിന്റെ മറവിൽ വൻ പണപിരിവാണ് പോപ്പുലർ ഫ്രണ്ട് മതഭീകര സംഘടന നടത്തിയത്. ഇതര മതവിഭാഗങ്ങളിലെ നേതാക്കളെ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങളെന്ന് എൻഐഎ കണ്ടെത്തലുകൾ നിരീക്ഷിച്ച് കോടതി വ്യക്തമാക്കി. ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ ഗുഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും പങ്കുള്ള പ്രതികളെ ജാമ്യത്തിൽ വിടുന്നതിനെ എൻഐഎ ശക്തമായി എതിർത്തിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദവും കോതി അംഗീകരിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.
2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയ്‌ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
Comments