നയ്പിഡോ : പാകിസ്താൻ മ്യാൻമറിന് വിതരണം ചെയ്ത മൾട്ടി റോൾ ഫൈറ്റർ വിമാനങ്ങളായ JF-17 തണ്ടർ ഉപയോഗമല്ല്യന്ന് കണ്ടെത്തൽ . വിവിധോദ്ദേശ്യ യുദ്ധവിമാനമായ ജെഎഫ്-17 തണ്ടറിന്റെ തകരാറിൽ അതൃപ്തി പ്രകടിപ്പിച്ച മ്യാൻമർ സൈനിക ഭരണകൂടം പാകിസ്താനോട് പ്രതികരണം തേടുകയും ചെയ്തു.
2016ലാണ് യുദ്ധവിമാനങ്ങൾക്കായ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചത് . ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രീസുമായി ചേർന്ന് പാകിസ്താൻ എയറോനോട്ടിക്സ് കോംപ്ലക്സാണ് ഈ വിമാനങ്ങൾ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഈ യുദ്ധവിമാനങ്ങൾ പറക്കാനുള്ള അവസ്ഥയിലല്ല.2019 നും 2021 നും ഇടയിൽ പാകിസ്താൻ നിരവധി JF-17 തണ്ടർ യുദ്ധവിമാനങ്ങൾ മ്യാൻമറിന് നൽകിയിട്ടുണ്ട് , അവയെല്ലാം പ്രവർത്തനയോഗ്യമല്ലെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ തോടൊപ്പം പാക് മുൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും കരസേനാ മേധാവി അസിം മുനീറിനും ശക്തമായ സന്ദേശവും മ്യാന്മാർ അയച്ചിട്ടുണ്ട്.
തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നാണ് മ്യാന്മാർ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . വിമാനങ്ങൾ എത്തിച്ചതിന് ശേഷമാണ് സാങ്കേതികവും ഘടനാപരവുമായ തകരാറുകൾ മ്യാൻമർ അറിഞ്ഞത്.ഇതേത്തുടർന്ന് മ്യാൻമറിന് ഈ വിമാനങ്ങളുടെ പ്രവർത്തനം നിർത്തേണ്ടി വന്നു. ഇതിന് പിന്നാലെ ഈ യുദ്ധവിമാനങ്ങൾ നന്നാക്കാൻ പാകിസ്താൻ ടീമിനെ അയച്ചു. എന്നാൽ ഇതിന് ശേഷവും ഒരു പുരോഗതിയും ഉണ്ടായില്ല. ഇപ്പോൾ ഈ വിമാനം പറക്കാനുള്ള അവസ്ഥയിലല്ല. ഇത് ഇനി വിൽക്കാൻ മാത്രമേ പറ്റുകയുള്ളൂവെന്നും മാദ്ധ്യമങ്ങൾ പറയുന്നു . മ്യാൻമറിന് നൽകിയ ജെഎഫ്-17 പരാജയപ്പെട്ടതിന് ശേഷം ഇപ്പോൾ ഒരു രാജ്യവും പാകിസ്താനിൽ നിന്ന് വിമാനം വാങ്ങാൻ തയ്യാറായിട്ടില്ല.
Comments