ഇന്നലെ ഒറ്റദിവസം ലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്ത വാക്കിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ്. ഭാരത് എന്ന ഒറ്റവാക്കാണ് എസ്‌കിൽ ഏറ്റവും കൂടൂതൽ ചർച്ച ചെയ്യപ്പട്ടത്. ഏകദേശം 5 ലക്ഷത്തോളം പോസ്റ്റാണ് ഭാരത് എന്ന വാക്ക് പരാമർശിക്കപ്പെട്ട് എക്‌സിൽ പ്രത്യക്ഷപ്പെട്ടത്.
4,74000 പോസ്റ്റുകൾ എക്‌സിൽ ഭാരത് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യക്ഷപ്പെട്ടു. അമേരിക്കൻ ഗായിക ബിയോൻസാണ് രണ്ടാമത്. 3,50,000 പോസ്റ്റുകളിൽ ഇവരുടെ പേര് പരാമർശിക്കപ്പെട്ടു. എന്നാൽ മൂന്നാമത് ചർച്ചയായത്. ആർട്ടിക്കിൾ എന്നുള്ള കീ വേർഡാണ്. 2,84000 പോസ്റ്റുകളാണ് ഇതിന്റെ പേരിൽ പ്രത്യക്ഷപ്പെട്ടത്. ടീച്ചേർസ് ഡേയും ഡബ്ലിയൂഡബ്ലിയൂഇയും ഇന്നലെ ചർച്ച ചെയ്യപ്പെട്ട വാക്കുകളിൽ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക നാമം ഭാരത് എന്നുമാത്രമാക്കണമെന്നുള്ള ആവശ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇന്ത്യ എന്ന പേര് ബ്രിട്ടീഷ് കോളനി ഭരണം സമ്മാനിച്ചതാണെന്നും രാജ്യം ശ്രീലങ്കയേയും മ്യാൻമാറിനെയും പോലെ പഴയ പേര് സ്വീകരിക്കണെന്നുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നചർച്ച. ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്കുള്ള കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് ചർച്ചകൾക്ക് വഴിവെച്ചത്.
പിന്നാലെ പ്രധാനമന്ത്രിയെ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് ഇന്തോനേഷ്യ പരാമർശിച്ചത് ചർച്ചകൾക്ക് ആക്കം കൂട്ടി. ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് പേര് നൽകണമെന്ന് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗ് രംഗത്തുവന്നു. ഹോളണ്ട് എന്ന പേര് മാറ്റി നെതർലാൻഡ് ഇപ്പോഴത്തെ പേര് സ്വീകരിച്ചത് പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
Comments