അർഹിച്ച വിജയം തടഞ്ഞത് റഫറിമാർ...! കിംഗ്സ് കപ്പിൽ സെമിയിൽ പൊരുതി വീണ് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർഹിച്ച വിജയം തടഞ്ഞത് റഫറിമാർ…! കിംഗ്സ് കപ്പിൽ സെമിയിൽ പൊരുതി വീണ് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 10:28 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പൊരുതിത്തോറ്റ് ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയെ 5-4 നാണ് ഇറാഖ് കീഴടക്കിയത്.ആവേശകരമായ സെമിഫൈനലിൽ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ബ്രാൻഡൺ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിലിടിച്ചുതെറിച്ചതോടെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി സന്ദേശ് ജിംഗാൻ, സുരേഷ് വാങ്ചം, അൻവർ അലി, റഹീം അലി എന്നിവർ വലകുലുക്കി. ആദ്യ കിക്ക് ബ്രാൻഡണാണ് എടുത്തത്. ഇറാഖ് അഞ്ചുകിക്കുകളും വലയിലാക്കി ഫൈനിലേക്ക് മുന്നേറി.

ഇറാഖിന് വേണ്ടി മെർക്കാസ് ഡോസ്‌കി, അലി അദിനാൻ, ഹുസൈൻ അലി, അമീൻ അൽ ഹമാവി, ബാഷർ റസാൻ എന്നിവർ വലകുലുക്കി. നിശ്ചിത സമയത്ത് രണ്ട് തവണ ലീഡ് നേടിയശേഷമാണ് ഇന്ത്യ സമനിലയിൽ കുരുങ്ങിയത്. 17-ാം മിനിറ്റിൽ മഹേഷ് സിങ് നയോറത്തിലൂടെ ഇന്ത്യയാണ് മത്സരത്തിൽ ലീഡെടുത്തത്. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലി അൽ ഹമാദി ഇറാഖിന് സമനില ഗോൾ നൽകി. സന്ദേശ് ജിംഗാൻ ബോക്സിനുള്ളിൽ വെച്ച് നടത്തിയ ഫൗളാണ് പെനാൽറ്റിയ്‌ക്ക് കാരണമായത്.

രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഇറാഖ് ഗോൾ കീപ്പർ ജലാൽ ഹസ്സൻ വഴങ്ങിയ സെൽഫ് ഗോളിലൂടെ ഇന്ത്യ ലീഡുയർത്തി. മൻവീർ സിംഗിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. എന്നാൽ 80-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മൻ ഹുസൈൻ ഇറാഖിന് സമനില സമ്മാനിച്ചു. റഫറിമാർ ഇറാഖിന് രണ്ട് പെനാൽറ്റികൾ അനുവദിച്ചിരുന്നു. ഇതിൽ രണ്ടാമത്തെ പെനാൽറ്റി തെറ്റായി നൽകുകയായിരുന്നു.

ലോകറാങ്കിംഗിൽ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. സൂപ്പർ താരം സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി എന്നിവരും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. തായ്ലൻഡ്-ലെബനൻ സെമി ഫൈനൽ മത്സരത്തിലെ വിജയിയെയാണ് ഫൈനലിൽ ഇറാഖ് നേരിടുക.

 

Tags: semi finalsIndiakings cup
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies