പാരിസ്: 2023ലെ ബലോൻ ദ് ഓർ പുരസ്‌കാരത്തിനുളള താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി, ഫ്രഞ്ച് താരം കിലിയൻ എംബാപ്പ, ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, കരീം ബെൻസിമ, മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം എർലിങ് ഹാളണ്ട്, തുടങ്ങിയവരാണ് പട്ടികയിൽ ഉളളത്. അതേസമയം സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡോ സാദ്ധ്യത പട്ടികയിൽ ഉൾപ്പെട്ടില്ല .
യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ച കെവിൻ ഡി ബ്രൂയ്‌നെ ബലോൻ ദ് ഓർ പട്ടികയിലും ഇടം നേടി. ലിവർപൂൾ താരം മുഹമ്മദ് സലാ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്ര ഒനാന തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചു. ഹാരി കെയിൻ, ലൗട്ടൗരോ മാർട്ടിനസ്, ബെർണാഡോ സിൽവ, ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ലൂക്കാ മോഡ്രിച്ച് എന്നിവരും ബലോൻ ദ് ഓർ പുരസ്‌കാരത്തിനായി മത്സരിക്കും.
ബലോൻ ദ് ഓർ പുരസ്‌കാരത്തിനായും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിയ്‌ക്കുമായുള്ള പട്ടികയിൽ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനെസ് ഇടം നേടി. യാസ്സിൻ ബോനോ, മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എൻഡേഴ്‌സൺ തുടങ്ങിയവരും പട്ടികയിലുണ്ട്. വനിതകളുടെ പട്ടികയിൽ യുവേഫ ജേതാവ് ഐറ്റാന ബോൺമതി ഇടം നേടി. ജർമ്മൻ താരം അലക്‌സാണ്ട്ര പോപ്പാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം.
Comments