ന്യൂഡൽഹി: ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക്. വ്യാഴാഴ്ചയാണ് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിൽ നിന്നും യാത്ര തിരിച്ചത്.
ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് 9,10 തീയതികളിൽ നടക്കുന്ന 18-ാമത് ജി20 ഉച്ചകോടിക്ക് ബൈഡൻ സാക്ഷ്യം വഹിക്കും. അമേരിക്കയിൽ നിന്നും യാത്ര പുറപ്പെട്ട അദ്ദേഹം ഇന്ത്യയിൽ മൂന്നു ദിവസമാണ് ചിലവഴിക്കുക. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടികാഴ്ചയും ബൈഡൻ നടത്തും.
I’m headed to the G20 – the premier forum for international economic cooperation – focused on making progress on Americans’ priorities, delivering for developing nations, and showing our commitment to the G20 as a forum that can deliver.
Every time we engage, we get better.
— President Biden (@POTUS) September 8, 2023
“>
ജി20-യുടെ ആദ്യ ദിനമായ ശനിയാഴ്ച, ‘ഒരു ഭൂമി’ എന്ന ആശയത്തെ ആസ്പദമാക്കിയുള്ള യോഗത്തിലും രണ്ടാം ദിനം, ‘ഒരു കുടുംബം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുക്കും. തുടർന്ന് അതിഥികൾക്കായി നടത്തുന്ന സൽക്കാര വിരുന്നിലും അദ്ദേഹത്തിന്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
അവസാന ദിവസമായ ഞാറാഴ്ച മറ്റു ജി20 നേതാക്കൾക്കൊപ്പം മഹാത്മാ ഗാന്ധിയുടെ സൃമിതി കുടീരത്തിൽ സന്ദർശനം നടത്തിയ ശേഷം ബൈഡൻ ഡൽഹിയിൽ നിന്നും വിയറ്റ്‌നാമിലേക്ക് യാത്ര തിരിക്കും.
Comments