സ്റ്റാംപ് പിരിവ് മുതൽ ചുമട്ടുകൂലി വരെ;എണ്ണമറ്റ ഉത്തരവാദിത്വങ്ങളും ധനനഷ്ടവും ഭയന്ന് പ്രഥമാദ്ധ്യാപകരാൻ ആളില്ല; സർക്കാരിന്റെ തികഞ്ഞ അനാസ്ഥയിൽ നാഥനില്ലാ കളരിയായി സ്‌കൂളുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റാംപ് പിരിവ് മുതൽ ചുമട്ടുകൂലി വരെ;എണ്ണമറ്റ ഉത്തരവാദിത്വങ്ങളും ധനനഷ്ടവും ഭയന്ന് പ്രഥമാദ്ധ്യാപകരാൻ ആളില്ല; സർക്കാരിന്റെ തികഞ്ഞ അനാസ്ഥയിൽ നാഥനില്ലാ കളരിയായി സ്‌കൂളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 08:34 am IST
Facebook
Twitter
WhatsAppTelegram

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ പ്രഥമാദ്ധ്യാപകന് സാമ്പത്തിക ബാധ്യത ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ കണ്ടെത്തലുകൾ ഗൗരവകരമാണ്. സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതിനാൽ എൽപി,യുപി സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരാകാൻ അദ്ധ്യാപകർക്ക് താത്പര്യമില്ല. സ്റ്റാംമ്പിന്റെ പണപ്പിരിവും ഉച്ചഭക്ഷണവും സൗജന്യ അരിയുടെ വിതരണം..എന്ന് തുടങ്ങി എണ്ണമറ്റ ഉത്തരവാദിത്വങ്ങളും സാമ്പത്തിക ബാധ്യതയും വഹിക്കേണ്ടത് ഈ അദ്ധ്യാപകരാണ്.

പ്രഥമാദ്ധ്യാപകരായാൽ ലഭിക്കുന്ന രണ്ട് മുതൽ നാല് വരെ ഇൻക്രിമെന്റ് ഉപേക്ഷിച്ചാണ് പലരും അദ്ധ്യാപകരായി തുടരുന്നത്. കഠിനമായ ഉത്തരവാദിത്വങ്ങളെ ഭയന്നാണ് അദ്ധ്യാപകർ ഈ തീരുമാനത്തിലെത്തുന്നത്. എല്ലാ ജോലികൾക്കും പുറമേ ആഴ്ചയിൽ 35 പീരിയഡ് ക്ലാസ് പ്രഥമാദ്ധ്യാപകർ എടുക്കണം. ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന ആറ് മുതൽ എട്ട് രൂപ വരെയുള്ള തുക പര്യാപ്തമല്ലാത്തതിനാൽ അദ്ധ്യാപകർ പിരിവ് പോലും എടുക്കേണ്ട അവസ്ഥയിലാണ്.

ഇതിന് പുറമേ സ്‌കൂൾ നടത്തിപ്പിനുള്ള ഇതര ചെലവുകളും കൈയിൽ നിന്നാണ് നൽകുന്നത്. ഉച്ചഭക്ഷണത്തിനുള്ള അരി മാവേലി സ്റ്റോറിൽ നിന്ന് കൊണ്ടുവരണം. ഓണത്തിന് കുട്ടികൾക്ക് സർക്കാർ അനുവദിച്ച അഞ്ച് കിലോ അരി മാവേലി സ്റ്റോറിൽ നിന്ന് സ്‌കൂളിൽ എത്തുമ്പോൾ ചാക്ക് ഒന്നിന് 50 രൂപ വീതം തൊഴിലാളികൾ വാങ്ങും. ഇതിന്റെ ചെലവുകളും മറ്റും വഹിക്കുന്നത് പ്രഥമാദ്ധ്യാപകരാണ്.

ട്രഷറിയും വിദ്യാഭ്യാസ ഉപജില്ല ഓഫീസും സ്‌കൂളിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയെങ്കിൽ പ്രഥമാദ്ധ്യാപർക്ക് ആയിരം രൂപ നൽകണമെന്ന വ്യവസ്ഥയും സർക്കാരും വിദ്യാഭ്യാസ വകുപ്പും വർഷങ്ങളായി പാലിക്കുന്നില്ല. കണക്കുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ മരണാനന്തര വിരമിക്കൽ ആനുകൂല്യമായി ലഭിക്കേണ്ട തുക തടഞ്ഞുവെക്കുമെന്നതും പ്രഥാമാദ്ധ്യാപകരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. സർക്കാർ മേഖലയിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനകം 500-ലേറെ പേരാണ് ഈ തസ്തിക വേണ്ടെന്നുവച്ചത്. എയ്ഡഡ് മേഖലയിലും ഈ എണ്ണം വർദ്ധിക്കുന്നുണ്ട്. സംസ്ഥാനത്ത് 7400 എൽപി, യുപി സ്‌കുളുകളാണുള്ളത്.

Tags: head masterGovernment Schools
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies