വയനാട്: ലാപ്‌ടോപ്പ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭയിൽ വിജിലൻസ് പരിശോധന. എൽഎസ്ജിഡി വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ എത്തിയായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 10-ന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടുനിന്നു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, നഗരസഭാ സെക്രട്ടറി സന്തോഷ് മാമ്പിള്ളിൽ, പ്ലാനിങ് വിഭാഗം ക്ലർക്ക് സജിത്ത് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ലാപ്‌ടോപ്പ് വിതരണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
Comments