പൂച്ചയും നായയും പൊതുവെ ശത്രുക്കളാണെന്നാണ് പറയപ്പെടാറുള്ളത്. തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നിൽക്കുന്നവർ ഇവർ സുഹൃത്തുക്കളായാലോ? അത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഉടമയുടെ അടുത്തിരിക്കുന്ന നായയും പൂച്ചയുമാണ് വീഡിയോയിലെ താരങ്ങൾ. ഉടമ പൂച്ചക്കുട്ടിയെ ഒന്നു തലോടുമ്പോൾ എന്റെ സുഹൃത്തിനെ തലോടാൻ എനിക്കറിയാമെന്ന ഭാവത്തോടെ ഉടമയെ പിന്നീട് സ്പർശിക്കാൻ സമ്മതിക്കാതെ, നായ തന്റെ സുഹൃത്തിനെ തലോടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സെപ്റ്റംബർ 2-ന് സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 9 ലക്ഷത്തിലധികം കാഴ്ചക്കാരെ വീഡിയോയ്ക്ക് നേടാൻ സാധിച്ചു. നിരവധി ആളുകളാണ് നായയ്ക്ക് പൂച്ചയോടുള്ള സ്നേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Dog petting a cat.. 😅 pic.twitter.com/OOS0W8H6EM
— Buitengebieden (@buitengebieden) September 2, 2023
“>















