ന്യൂഡൽഹി: ഭാരതം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി വിജയകരമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. സന്തോഷം പങ്കിടനായി ഇന്നലെ ജി20യിൽ പങ്കെടുത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സെൽഫിയും എടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതത്രവുമായി ബന്ധപ്പെട്ട ചർച്ചകളും തുടർന്നുണ്ടായതായി ആൽബനീസ് എക്‌സിൽ കുറിച്ചു.
ഇന്ത്യയുമായുള്ള ദൃഢമായ പങ്കാളിത്തം ഓസ്‌ട്രേലിയയ്‌ക്ക് വ്യാപാരം, ബിസിനസ്സ്, മേഖലയുടെ സുരക്ഷ എന്നീ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വരും നാളുകളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കഴിഞ്ഞ മേയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനായി പോയത്. സിഡ്‌നി സന്ദർശന വേളയിൽ നൽകി ഊഷ്മള സ്വീകരണത്തിനും ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ സഹകരണത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജി20 ഉച്ചകോടിയ്‌ക്ക് ഇന്ന് സമാപനമാകുകയാണ്. ഇതാദ്യമായിട്ടാണ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
സംയുക്ത പ്രസ്താവനയിൽ അപ്രതീക്ഷിതമായി സമവായമുണ്ടായതും ആഫ്രിക്കൻ യൂണിയന് കൂട്ടായ്മയിൽ അംഗത്വം ലഭിച്ചതും ഡൽഹി ഉച്ചകോടിയിലെ പ്രധാന നേട്ടമായി. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയ്‌ക്ക് ബദലായി, ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനവും നിർണായകമായി. ഇന്നത്തെ കാലാംശത്തിൽ വൺ ഫ്യൂച്ചർ എന്ന വിഷയത്തിലാണ് ചർച്ച നടക്കുക.
Comments