കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്. ജി20 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം കാശിയിലെത്തി ദർശനം നടത്തിയത്. രണ്ട് ദിവസം അദ്ദേഹവും കുടുംബവും പര്യടനം നടത്തിയത്. ജുഗ്നാഥ് കുടുംബവും പുരോഹിതരോടൊപ്പം ദശാശ്വമേധ് ഘട്ടിൽ പൂജ നടത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.
18-ാമത് ജി20 ഉച്ചകോടിയിലേക്ക് മൗറീഷ്യസിനെ ക്ഷണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കൂടി പറഞ്ഞു. ലോകം ഒരു കുടുംബമാണെന്നും മികച്ച ലോകത്തിനായി തീവ്രമായ ശ്രമങ്ങൾ നടത്തുമെന്നും സമാധാനവും നീതിയും സുസ്ഥിരതയും വളർത്തുന്നതിൽ പങ്കാളികളാകുമെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
’18-ാമത് ജി20 ഉച്ചകോടിയിൽ തങ്ങളെ ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. ലോകം ഒരു കുടുംബമാണ്. ഒരു മികച്ച ലോകത്തിനായി തീവ്രമായ ശ്രമങ്ങൾ നടത്തും. സമാധാനവും നീതിയും സുസ്ഥിരതയും വളർത്തും.’ -പ്രവിന്ദ് കുമാർ ജുഗ്നാഥ് പറഞ്ഞു.
Comments