തെലങ്കാന ആര്‍ടിസിയുടെ ബസ് മോഷ്ടിച്ചുകൊണ്ടുപോയി സര്‍വീസ് നടത്തിയ വ്യാജന്‍ പിടയിലായി. സിദ്ധിപേട്ട് ബസ് സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ബസ് മോഷ്ടിച്ചത്. പിന്നാലെ സര്‍വീസ് നടത്തി യാത്രക്കാരില്‍ നിന്ന് പണവും പിരിച്ചു.ഹൈദ്രാബാദില്‍ രാവിലെ എത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യാത്രക്കാരെ കയറ്റിയത്.
ചിലര്‍ കണ്ടക്ടര്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടനെ ഒരാള്‍ എത്തുമെന്നാണ് വ്യാജന്‍ പറഞ്ഞത്. അതേസമയം ഇയാളുടെ ഡ്രൈവിംഗില്‍ സംശയ തോന്നിയ യാത്രക്കാര്‍ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ വഴുതിമാറി.
ഒടുവില്‍, സിര്‍സില്ല ജില്ലയിലെ ജില്ലെല്ല ക്രോസ്റോഡിലൂടെ പോകുന്നതിനിടെ ബസ് റോഡില്‍ നിന്ന് തെന്നിമാറി, ഇന്ധനം തീര്‍ന്നു നിന്നു. യാത്രക്കാര്‍ക്ക് സ്ഥിതിഗതികള്‍ മനസിലാക്കുന്നതിന് മുമ്പ് പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സിദ്ധിപേട്ടിലെ ടിഎസ്ആര്‍ടിസി അധികൃതര്‍ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു, യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ, ഫോട്ടോ തെളിവുകളുടെ സഹായത്തോടെ വ്യാജനെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.സിദ്ധിപേട്ടിലെ ബസ് സ്റ്റേഷനില്‍ അത്താഴം കഴിക്കാനായി ബസ് പാര്‍ക്ക് ചെയ്ത് ജീവനക്കാര്‍ പോയപ്പോഴാണ് വ്യാജന്‍ ബസ് കൊണ്ടുപോയത്.
In a bizarre incident, a thief in Siddipet not only stole an RTC bus but also started ferrying passengers to #Hyderabad after collecting fare. lack of driving skills and vehicle running out of fuel exposed him and travellers soon realized that they had been taken for a ride by a… pic.twitter.com/0AbJUJAUDu
— Ashish (@KP_Aashish) September 12, 2023
“>
Comments